Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര സി.കെ.ജി...

പേരാമ്പ്ര സി.കെ.ജി കോളജിലെ ഇംഗ്ലീഷ് ഉത്തരക്കടലാസ്​ യൂനിവേഴ്സിറ്റിയിൽ കാണാതായി

text_fields
bookmark_border
പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജിലെ രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്സി ഇംഗ്ലീഷ് പേപ്പർ കാണാതായതിനെ തുടർന്ന് വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിൽ ആപ്സ​െൻറ് രേഖപ്പെടുത്തി. ഒരാഴ്ച മുമ്പാണ് ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷ എഴുതിയിട്ടും മാർക്ക്ലിസ്റ്റിൽ ആപ്സ​െൻറ് അടയാളപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടതിനെതുടർന്ന് കോളജ് അധികൃതർ യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഉത്തരക്കടലാസ് കാണാതായതായി പറയുന്നത്. മൂന്നു വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടില്ല. കാണാതായ ഉത്തരക്കടലാസ് ലഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിക്കുമെന്നുമാണ് യൂനിവേഴ്സിറ്റി ഇപ്പോൾ പറയുന്നത്. മാർക്ക് അറിയാത്തതുകൊണ്ട് വിദ്യാർഥികൾക്ക് ഇംപ്രൂവ്മ​െൻറിനുള്ള അവസരം നഷ്ടപ്പെട്ടു. ബി.എസ്സി മാത്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ പല വിഷയങ്ങൾക്കും കൂട്ടത്തോൽവി സംഭവിച്ചതായും കുട്ടികൾ പരാതിപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story