Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:32 AM IST Updated On
date_range 26 July 2018 11:32 AM ISTമഴക്കെടുതി: നിങ്ങൾക്കൊപ്പം കോഴിക്കോടുണ്ട്
text_fieldsbookmark_border
-ഇന്നു രാത്രിതന്നെ കോഴിക്കോട്ടുനിന്ന് രണ്ടു ലോറി നിറയെ ഭക്ഷ്യസാധനങ്ങൾ ദുരന്തബാധിതപ്രദേശത്ത് എത്തിക്കുകയാണ് ലക്ഷ്യം -സാധനങ്ങൾ നൽകുന്നവർ വിളിക്കേണ്ട ഫോൺ: 9847736000. കോഴിക്കോട്: ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കോഴിക്കോട് ജില്ല ഭരണകൂടത്തിെൻറ കൈത്താങ്ങ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സർക്കാറിെൻറ പരിശ്രമങ്ങളിലാണ് കോഴിക്കോട് ജില്ല ഭരണകൂടവും പങ്കാളികളാകുന്നത്. വെള്ളപ്പൊക്കബാധിത മേഖലകളിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചുകൊടുക്കാൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. ജൂൈല 26ന് രാത്രിതന്നെ രണ്ടു ലോറി നിറയെ ഭക്ഷ്യസാധനങ്ങൾ ദുരന്തബാധിതപ്രദേശത്ത് എത്തിക്കുകയാണ് ലക്ഷ്യം. ജൂൈല 26ന് മാനാഞ്ചിറ ഡി.ടി.പി.സി ഹാളിൽ ഭക്ഷ്യസാധനങ്ങൾ സംഭാവനയായി സ്വീകരിക്കും. പണം സ്വീകരിക്കില്ല. റവ, ആട്ട, അരിപ്പൊടി, കുടിവെള്ളം, പാൽപ്പൊടി, പാചക എണ്ണ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയാണ് സ്വീകരിക്കുക. അസി. കലക്ടർ എസ്. അഞ്ജു നോഡൽ ഓഫിസറായി പ്രവർത്തിക്കും. സംഘടനകളും വ്യക്തികളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് ജില്ല കലക്ടർ ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ യോഗത്തിൽ എ.ഡി.എം ടി. ജനിൽകുമാർ, അസി. കലക്ടർ എസ്. അഞ്ജു, തഹസിൽദാർമാരായ കെ.കെ. സുബ്രഹ്മണ്യൻ, ഇ. അനിതകുമാരി, ജില്ല സപ്ലൈ ഓഫിസർ ടി. മനോജ്കുമാർ, വിവിധ വ്യാപാര വ്യവസായ സംഘടന നേതാക്കളായ നിത്യാനന്ദ കമ്മത്ത്, എ. സന്തോഷ്, പി.വി. നവീന്ദ്രൻ, എ. ശ്യാംസുന്ദർ, പി.പി. മുകുന്ദൻ, എം. ജിഗേഷ്, മുഹമ്മദ്, അഭിജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story