Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:29 AM IST Updated On
date_range 26 July 2018 11:29 AM ISTപൊലീസ് പോരിൽ സിറ്റിയെ മലർത്തി റൂറൽ
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിലെ രണ്ട് പൊലീസ് ടീമുകൾ സംസ്ഥാന പൊലീസ് വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ കലാശപ്പോരിൽ െകാമ്പുകോർത്തപ്പോൾ വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ കാണികളിലും ആവേശം പടർന്നു. കോഴിക്കോട് സിറ്റി ടീമും റൂറൽ ടീമും തമ്മിലായിരുന്നു ഫൈനൽ. നേരിട്ടുള്ള െസറ്റുകൾക്ക് കളിയും കിരീടവും റൂറൽ സ്വന്തമാക്കി. സഹപ്രവർത്തകർക്ക് പ്രോത്സാഹനമേകാൻ സിറ്റി െപാലീസ് ചീഫ് കാളിരാജ് മഹേഷ് കുമാറും റൂറൽ പൊലീസ് മേധാവി ബി. ജയ്ദേവും നിരവധി പൊലീസുകാരും ഇൻേഡാർ സ്റ്റേഡിയത്തിലെത്തി. ജില്ല പൊലീസ് ടീമിെല മികച്ച താരങ്ങളെ അണിനിരത്തിയ റൂറൽ സംഘത്തെ നയിച്ചത് എസ്.ഡി. ശ്രീജിത്തായിരുന്നു. അസിസ്റ്റൻറ് കമീഷണർ വി.എം. അബ്ദുൽ വഹാബാണ് സിറ്റി ടീമിനെ നയിച്ചത്. ദിനേശും വരുണും സ്മാഷിലൂടെ തിളങ്ങിയ ആദ്യ െസറ്റിൽ റൂറൽ ടീം 25-20നാണ് ജയിച്ചുകയറിയത്. രണ്ടാം െസറ്റിൽ 4-2ന് സിറ്റി തുടക്കത്തിൽ മുന്നിലായിരുന്നു. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. സിറ്റിക്കുവേണ്ടി സുജിത്ത് കുമാറാണ് എതിർനിരയിൽ ഭീതിവിതച്ചത്. 18-18 വരെ ഒപ്പം നിന്നശേഷം 25-22ന് റൂറൽ രണ്ടാം െസറ്റും സ്വന്തമാക്കി. മൂന്നാം െസറ്റിനുമുമ്പ് സിറ്റി, റൂറൽ മേധാവിമാർ തങ്ങളുടെ ടീമുകൾക്കരികിൽ നിർദേശവുമായെത്തി. മൂന്നാം സെറ്റിൽ 12-7 എന്ന നിലയിൽ ഏറെ മുന്നിലെത്തിയ റൂറൽ ടീം പിന്നീട് 22-13ലെത്തി. വരുൺ കുമാർ റൂറലിനായി കൂടുതൽ പോയൻറ് നേടിക്കൊടുത്തു. എന്നാൽ, അവസാനം ജീവന്മരണ പോരാട്ടം നടത്തി 19-24ൽ മത്സരം എത്തിച്ചു. ഒടുവിൽ 25-20ന് മൂന്നാം െസറ്റും കിരീടവും റൂറൽ ടീമിെൻറ വഴിക്കായി. ചാമ്പ്യൻഷിപ്പിലെ മികച്ച അറ്റാക്കറായി മുൻ ഇന്ത്യൻതാരവും മുൻ കേരള ടീം ക്യാപ്റ്റനുമായ െക.എ.പി ഒന്നാം ബറ്റാലിയനിലെ കെ.എസ്. രതീഷിനെ തിരഞ്ഞെടുത്തു. കെ.എ.പി രണ്ടിലെ അജിത്താണ് മികച്ച ഒാൾറൗണ്ടർ. കോഴിക്കോട് റൂറലിലെ വരുൺ കുമാർ ക്വിക് അറ്റാക്കറും െക.എ.പി നാലിലെ അശോകൻ മികച്ച െസറ്ററുമായി. എം.എസ്.പിയുടെ ശ്രീദീപാണ് മികച്ച ലിബറോ. മുൻ വോളി താരങ്ങളായ പൊലീസ് ഉദ്യോഗസ്ഥരെ സമാപന ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story