Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 5:54 AM GMT Updated On
date_range 2018-07-26T11:24:00+05:30നാളികേര കർഷകർക്കായി കർമപദ്ധതി
text_fieldsകോഴിക്കോട‌്: നാളികേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കർഷകസംഘത്തിെൻറ കർമപദ്ധതി. കോഴിക്കോട്ട‌് നടന്ന കേരകർഷക സദസ്സിലാണ് കർഷകരും ശാസ‌്ത്രജ്ഞരും ഉൾപ്പെട്ട ചർച്ചക്കുശേഷം പദ്ധതി ആവിഷ‌്കരിച്ചത‌്. ഇത‌് സർക്കാറിന‌് സമർപ്പിക്കും. കൃഷി മുതൽ വിപണനംവരെ എല്ലാ മേഖലയിലും കാര്യക്ഷമത വർധിപ്പിക്കും. അഭിപ്രായങ്ങൾ ക്രോഡീകരിച്ചശേഷം ഈ രംഗത്തെ വിദഗ‌്ധരുമായി ചർച്ചനടത്തി അന്തിമ റിപ്പോർട്ട‌് തയാറാക്കുമെന്ന‌് കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ‌്ണൻ പറഞ്ഞു. കേരകർഷക സദസ്സ‌് കെ.വി. രാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. പ്രസിഡൻറ് കോലിയക്കോട‌് കൃഷ‌്ണൻ നായർ അധ്യക്ഷതവഹിച്ചു. അഞ്ച‌് വിഷയങ്ങളിലായിരുന്നു ചർച്ച. ഡോ. സി. തമ്പാൻ, പ്രഫ. പി. രഘുനാഥ‌്, ഡോ. ജിജു പി. അലക‌്സ‌്, ഡോ. പി. ജയശേഖർ, ഡോ. പി. മുരളീധരൻ, ഡോ. റെജി ജേക്കബ‌്, ഡോ. കെ.പി. സുധീർ, ഡോ. പി. ജയരാജ‌്, ഡോ. ലിജോ തോമസ‌്, ഡോ. പി.ആർ. സുരേഷ‌്, സി.എച്ച‌്. കുഞ്ഞമ്പു, വൽസൺ പനോളി, കെ.പി. കുഞ്ഞമ്മദ‌്കുട്ടി, ഡോ. സി. ഭാസ‌്കരൻ, ഓമല്ലൂർ ശങ്കരൻ എന്നിവർ സംസാരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ സ്വാഗതവും കർഷകസംഘം ജില്ല സെക്രട്ടറി പി. വിശ്വൻ നന്ദിയും പറഞ്ഞു.
Next Story