Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:24 AM IST Updated On
date_range 26 July 2018 11:24 AM ISTവിദ്യാഭ്യാസ വകുപ്പ് ദുരഭിമാനത്തിെൻറ പ്രതീകം -കെ.എസ്.ടി.യു
text_fieldsbookmark_border
കോഴിക്കോട്: അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പൊങ്ങച്ചത്തിെൻറയും ദുരഭിമാനത്തിെൻറയും പ്രതീകമായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ 2016 മുതലുള്ള നൂറുകണക്കിന് അധ്യാപകർക്ക് രണ്ടുവർഷമായി നിയമനാംഗീകാരവും ശമ്പളവും നൽകാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. സർക്കാർ വിദ്യാലയങ്ങളിലെ നാലായിരത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ആത്മാർഥതയോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കുന്നതെങ്കിൽ സർക്കാർ ആദ്യം ചെയ്യേണ്ടത് അധ്യാപകരുെട സർവിസ് പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിൽ പുറത്തുനിന്നുള്ള ഏജൻസികളുടെ സമാന്തര പരിപാടികൾ നടക്കുന്നത് അക്കാദമിക നിലവാര തകർച്ചയുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. അധ്യാപകരുടെ സർവിസ് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 28ന് രാവിലെ 11ന് സംസ്ഥാന വ്യാപകമായി ഡി.ഡി.ഇ ഒാഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തും. കോഴിക്കോട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ, ജനറൽ സെക്രട്ടറി വി.െക. മൂസ, സെക്രട്ടറി പി.കെ. അസീസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story