Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​.​​െ​എയെ ആക്രമിച്ച ...

എസ്​.​​െ​എയെ ആക്രമിച്ച കേസിൽ പ്രതിയെ വിട്ടയച്ചു

text_fields
bookmark_border
കോഴിക്കോട്: എസ്.െഎയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. വെങ്ങാലി കരിയാട്ടിൽ ഫാസിലിനെയാണ് (36) രണ്ടാം അസി.സെഷൻസ് കോടതി വെറുതെ വിട്ടത്. 2015 മാർച്ച് 24 ന് വൈകുന്നേരം നാലിന് ചെങ്ങോട്ടുകാവ് ബാറിന് മുന്നിൽ കൊയിലാണ്ടി എസ്.െഎയെ ആക്രമിക്കുകയും കൂടെയുണ്ടായ രണ്ടു പൊലീസുകാരെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തംഗത്തോട് അപമര്യാദമായി പെരുമാറിയത് അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്. പ്രതിക്കുവേണ്ടി അഡ്വ. എം. അനിൽ കുമാർ ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story