Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്ഥാന പൊലീസ‌് വോളി...

സംസ്ഥാന പൊലീസ‌് വോളി ഫൈനൽ ഇന്ന‌്

text_fields
bookmark_border
കോഴിക്കോട‌്: സംസ്ഥാന പൊലീസ‌് വോ‌ളി ചാമ്പ്യൻഷിപ് ഫൈനൽ ബുധനാഴ‌്ച ഉച്ചക്ക് മൂന്നിന‌് കോഴിക്കോട‌് ഇൻഡോർ സ‌്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന‌് നടക്കുന്ന സെമിയിൽ കോഴിക്കോട‌് സിറ്റി പൊലീസ‌് ടീം, കേരള ആംഡ‌് പൊലീസ‌് ബറ്റാലിയൻ നാലിനെയും കോഴിക്കോട‌് റൂറൽ ടീം, ബറ്റാലിയൻ ഒന്നിനെയും നേരിടും. ക്വാർട്ടർ ഫൈനലിൽ കോഴിക്കോട‌് സിറ്റി ഇന്ത്യൻ റിസർവ‌് ബറ്റാലിയനെയും (സ്കോർ 25-23, 22-25, 19-25, 25-16, 15-12) റൂറൽ ടീം ഇടുക്കി ജില്ല പൊലീസ‌് ടീമിനെയും (സ്കോർ 25-15, 25-17, 25-20) തോൽപിച്ചു. ഒന്നാം ബറ്റാലിയൻ നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം എം.എസ‌്.പിയെ കീഴടക്കി (സ്കോർ 26-28, 25-17, 25-23, 25-20). നാലാം ബറ്റാലിയൻ കാസർകോട‌് ജില്ല ടീമിനെ പരാജയപ്പെടുത്തി (25-22, 25-17, 25-15). വിജയികൾക്കുള്ള സമ്മാനവിതരണം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story