Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഷൻ...

റേഷൻ വാതിൽപ്പടിക്കലെത്തിക്കണം

text_fields
bookmark_border
കോഴിക്കോട്: റേഷൻ വിതരണം സമ്പൂർണവും കാര്യക്ഷമവുമാകുന്നതിനു വാതിൽപ്പടി വിതരണ സംവിധാനം നടപ്പിൽവരുത്തണമെന്ന് സ്റ്റേറ്റ് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് യു. പോക്കർ അധ്യക്ഷത വഹിച്ചു. ചുമട്ടുതൊഴിലാളി നിയമത്തിൽ കാലോചിതവും സമഗ്രവുമായ മാറ്റം അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പനവൂർ അസ്സനാർ ആശാൻ, ഷുക്കൂർ ചെർക്കളം, സി. കുഞ്ഞബ്ദുല്ല, അബ്ദുന്നാസർ ആത്താപ്പ, മുത്തലിബ് പാറക്കെട്ട്, ടി.പി. അലിയാർ, എൻ.എം. ഷാഫി, എൻ. മുഹമ്മദ് നദിർ, എ. മൂസക്കോയ ഷാഹി, ടി.പി.കെ. അബ്ദുല്ല, എം. അസ്സയിനാർ, ഇളമ്പാട്ട് അഹമ്മദ്കോയ, പി. ബാപ്പുട്ടി, വല്ലാഞ്ചിറ അബ്ദുൽ മജീദ്, എ.ടി. അബ്ദു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story