Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോട്ടലിൽ കയറി‍യ...

ഹോട്ടലിൽ കയറി‍യ മോഷ്​ടാവ് ഭക്ഷണം പാർസലാക്കി മുങ്ങി

text_fields
bookmark_border
മാനന്തവാടി: നഗരത്തിലെ ഹോട്ടലിലെ സംഭാവനപ്പെട്ടിയിൽനിന്ന് പണം കൈക്കലാക്കിയ കള്ളൻ ഭക്ഷണം പാർസലാക്കി മുങ്ങി. അടുക്കളയില്‍ കയറി ചപ്പാത്തിയും അയലക്കറിയും മുട്ടയും പൊതിഞ്ഞു രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവ് സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡിനു മുന്നിലുള്ള മാതാ ഹോട്ടലിലാണ് മോഷണം. ഹോട്ടലി​െൻറ സൈഡിലുള്ള ചില്ലുകൊണ്ടുള്ള ജനല്‍പാളി മാറ്റിയാണ് അകത്തുകടന്നത്. കൗണ്ടറില്‍ പരിശോധന നടത്തിയതിനുശേഷമാണ് അടുക്കളയിലെത്തിയത്. അടുക്കളയില്‍നിന്നു ഭക്ഷണം പൊതിഞ്ഞെടുത്തു. ഹോട്ടലി​െൻറ മുന്നിലുണ്ടായിരുന്ന സംഭാവന പെട്ടിയും മോഷ്ടിച്ചു. പുറത്തുകടന്നശേഷം പണമെടുത്ത് പെട്ടി ഉപേക്ഷിക്കുകയും ചെയ്തു. മുണ്ടും ഷര്‍ട്ടും ധരിച്ച മോഷ്ടാവ് മുഖം മറച്ചാണ് ഹോട്ടലിനുള്ളില്‍ കയറിയത്. കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോ. സംസ്ഥാന സെക്രട്ടറി പി.ആര്‍. ഉണ്ണികൃഷ്ണ​െൻറ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. മാനന്തവാടി പൊലീസില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story