Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാടൻ ഇലക്കഥകൾ

വയനാടൻ ഇലക്കഥകൾ

text_fields
bookmark_border
വിഷലിപ്തമാക്കപ്പെട്ട മണ്ണും ജലസമ്പത്തും, അനിയന്ത്രിതമായ കീടരോഗബാധകളും...എന്നിട്ടും വയനാടൻ മണ്ണിലെ മക്കൾക്ക് ഇലക്കറി കൂട്ടുകൾ ഇന്നും ഒഴിച്ചുകൂടാനാവാത്ത വിഭവം. മഴക്കാലമെത്തുന്നതോടെ വയനാടൻ ജനവിഭാഗങ്ങൾ, പ്രത്യേകിച്ച് ആദിവാസികൾ ഇലക്കറി വിഭവങ്ങൾ തേടിയിറങ്ങുന്നത് മനോഹര കാഴ്ചതന്നെ. സ്വാദുള്ളതും വിഷാംശം ഇല്ലാത്തതും ഗുണനിലവാരം കൂടിയതുമായ ഇത്തരം വിഭവങ്ങളെക്കുറിച്ച് പുതുതലമുറക്ക് പരിജ്ഞാനമില്ലാത്തതും അറിവുകളുടെ ശോഷണവും ഇത്തരം വിഭവങ്ങളിൽനിന്ന് നമ്മുടെ നാടിനെ അകറ്റുന്നുണ്ടോ എന്ന ചിന്തകളിലൂന്നി ഇത്തവണത്തെ വയനാട് ലൈവ്... ഭൂമുഖത്ത് മൂവായിരത്തോളം ഭക്ഷ്യയോഗ്യമായ ഇലസസ്യങ്ങൾ മനുഷ്യൻ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്താനാവാതെ എത്രയോ സസ്യങ്ങൾ ഇന്നും നിലകൊള്ളുന്നു. ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ പോഷകഗുണങ്ങളാലോ ഒൗഷധഗുണങ്ങളാലോ പ്രാധാന്യമർഹിക്കുന്നവയാണെന്ന് തെളിയിക്കപ്പെട്ടവയാണ്. ജില്ലയിലെ പണിയ, കുറുമ, കാട്ടുനായ്ക്ക വിഭാഗങ്ങളാണ് ഇലക്കറികളെ ആശ്രയിക്കുന്നതിൽ മുൻപന്തിയിൽ. മറ്റു ജനവിഭാഗങ്ങളും ഒട്ടും പിന്നിലല്ല. പണിയ വിഭാഗക്കാർ 60ഒാളം ഇലവിഭവങ്ങൾ ഭക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു. കുറുമ, കാട്ടുനായ്ക്ക വിഭാഗക്കാർ 35ഒാളം ഇലവർഗ സസ്യങ്ങൾ ഉപയോഗപ്പെടുത്തിവരുന്നു. ഇവയിൽ ചിലതു മാത്രമാണ് കൂടുതലായും തുടർച്ചയായും ഉപയോഗിക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഇവ ശേഖരിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. മറ്റു ജനവിഭാഗങ്ങൾ പ്രധാനമായും 10ഒാളം ഇലവർഗങ്ങൾ ഭക്ഷണമായി ഉപയോഗപ്പെടുത്തിവരുന്നു. കൂടാതെ നിരവധി കാട്ടുകിഴങ്ങുകളും കാട്ടുഫലങ്ങളും വിത്തുകളും മഴക്കാലത്ത് ഭക്ഷണത്തിന് ആശ്രയിക്കുന്നതായും കാണുന്നു. മുഖ്യൻ താള് വിഭവം പ്രധാനമായും താള് വിഭവങ്ങളാണ് വയനാട്ടിലെ മഴക്കാല വിഭവങ്ങളിൽ മുഖ്യൻ. ഇവയുടെ ഇലകളിൽ മാംസ്യവും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. അതിനാൽതന്നെ, ഇലകളും തണ്ടുകളും പോഷകസമ്പുഷ്ടമായ പച്ചക്കറിയാണ്. ഉണ്ണിത്താള്, പഞ്ചിത്താള്, മറ്റു ചേമ്പിലകൾ എന്നിവ പുഴുക്കിനായി മഴക്കാലത്ത് പ്രത്യേകിച്ച് കർക്കടകത്തിൽ വയനാട്ടുകാർ കൂടുതലായി കണ്ടെത്തുന്നു. താളും ചക്കക്കുരു, കപ്പ, കാന്താരി ഇവ ചേർത്തുന്ന പുഴുക്ക് ഇന്ന് വൻകിട ഹോട്ടലുകളിൽ വരെ ജില്ലയിൽ വിറ്റ് കാശാക്കുന്നു. ഇലക്കറി ഭക്ഷ്യവിഭവ മേളകളും പലയിടത്തും മഴക്കാലത്ത് നടത്താറുണ്ട്. കാട്ടുനായ്ക്ക വിഭാഗത്തിലുള്ളവർ ഹെഞ്ചിസപ്പ്, കന്നിസപ്പ്, കൂവിലസപ്പ് എന്നിങ്ങനെയാണ് താളുകളെ വിളിച്ചുവരുന്നത്. ഇലകൾ പലവിധം പൊന്നാംകണ്ണി, വലിയ കടലാടി, കുഴിവാലൻ, ചെറുചീര, ചോരച്ചീര, മത്തനില, മിന്നാംകണ്ണി, തഴുതാമ, തവര, പൊന്നിൻ തവര, മുത്തിലില, ചുരുളി, മരക്കിര, മുയൽ ചെവിയൻ, മുരിക്കിൻ ചപ്പ്, പാൽചീര, ചെറുകടലാടി, കാട്ടുമുടുങ്ങ, പുളിലാരില, കൊഴുപ്പച്ചീര, ചീനാപറങ്കി ഇല, ആലിത്താളി, മരച്ചേമ്പ്, ചൊറിയണം, വയൽചുള്ളി തുടങ്ങി നിരവധി ഇലവർഗങ്ങൾ മഴക്കാലത്ത് വയനാട്ടുകാർ ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നു. ഇലക്കറികൾ അന്നന്ന് പറിച്ചെടുക്കുന്നവയാകയാൽ പോഷകഗുണവും സ്വാദും നഷ്ടപ്പെടാതെ ഭക്ഷിക്കാനാവുമെന്നതും ഇവയുടെ പ്രത്യേകതയാണ്. മഴക്കാലത്ത് നെൽകൃഷിയിറക്കുന്നതിന് മുമ്പ് ഇലവർഗങ്ങൾ ശേഖരിക്കുന്നത് ജില്ലയിൽ പതിവാണ്. കളകളായി കണക്കാക്കപ്പെടാറുള്ള പല സസ്യങ്ങളും പോഷകഗുണമുള്ള ഇലക്കറിയാണ്. പലതി​െൻറയും വിത്തും ഇലയും വേരും ഒൗഷധമൂല്യമുള്ളതാണ്. നാടൻ ചീരവർഗങ്ങൾ മഴക്കാലത്ത് കൂടുതൽ വളരാത്തവയാകയാൽ തോട്ടങ്ങളിലും വയലുകളിലും നടന്ന് ഇത്തരം ഇലക്കറി വർഗങ്ങൾ ശേഖരിക്കുകയാണ് പതിവ്. വിവിധ കൂണിനങ്ങളും ഇതോടൊപ്പം ശേഖരിക്കുന്നു. ഇലയും പൂവും കായും ഒരുപോലെ ഭക്ഷ്യയോഗ്യമായ മുരിങ്ങയും കൂടെ ചക്കക്കുരുവും ചേർത്തുള്ള വിഭവങ്ങളും മഴക്കാലത്തെ പ്രധാന വയനാടൻ വിഭവമാണ്. ഇലക്കറിയായി ഉപയോഗിക്കുന്ന പല സസ്യങ്ങളും ഒൗഷധമായും ഉപയോഗപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്. തുമ്പ, മണിത്തക്കാളി, തഴുതാമ, പർപ്പടകപ്പുല്ല്, കറുകപ്പുല്ല്, മധുരക്കിഴങ്ങ് ഇല, മുക്കുറ്റി, കീഴാർനെല്ലി, പൊന്നാൻ തകര, മുയൽ ചെവിയൻ, തുളസി, പൊന്നാംകണ്ണി, മാറാൻ ചേമ്പ് തുടങ്ങിയവ ഇവക്കുദാഹരണമാണ്. സംരക്ഷിക്കണം ഇൗ അറിവുകളെ ആരോഗ്യ രക്ഷക്ക് ഇലകൾ ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നത് പഴമക്കാരുടെ ജീവിതശൈലി തന്നെയായിരുന്നു. ആയുർവേദത്തിൽ ദശപുഷ്പങ്ങളെയും പത്തിലകളെയും കുറിച്ച് വിവരിക്കുന്നുണ്ട്. മണിത്തക്കാളി, കരിക്കാടി, കുമ്പള ഇല, കൊടകൻ ഇല, ഉപ്പൂഞ്ഞൻ, മുള്ളൻചീര, തകരയില, മത്തനില, പയറില, തഴുതാമയില തുടങ്ങിയവയാണവ. പ്രാദേശിക വകഭേദങ്ങൾക്കനുസരിച്ച് ഇവയിൽ പല മാറ്റങ്ങളും വരാറുണ്ട്. ഇലക്കറി സസ്യങ്ങളെക്കുറിച്ച് വയനാടൻ ജനതക്കും ആദിവാസി ഗോത്ര വിഭാഗങ്ങൾക്കുമുള്ള അറിവ് എടുത്തുപറയേണ്ടതാണ്. ഒരുകാലത്ത് വറുതിയുടെ സമയത്ത് വന്യവിഭവങ്ങളും ഇലകളും മാത്രമായിരുന്നു ഗോത്രവിഭാഗങ്ങളുടെ ആശ്രയം. ചേമ്പിൻതാളും ഉപ്പുമാങ്ങയും പഴംചോറും വാഴപ്പിണ്ടിയും കഴിച്ചിരുന്ന കാലം പലരും അയവിറക്കുന്നു. അശാസ്ത്രീയ ഭൂവിനിയോഗ രീതിയും വർധിച്ചുവരുന്ന നിയന്ത്രിത കീടരോധബാധകളും പാരമ്പര്യ പരിജ്ഞാന ശോഷണവും പുതുതലമുറയിേലക്ക് ഇത്തരം അറിവുകൾ ൈകമാറ്റം ചെയ്യപ്പെടുന്നതിന് തടസ്സമാവുന്നുണ്ട്. നിർദേശിച്ച വീര്യത്തിൽ മാത്രം കീടനാശിനികൾ പ്രയോഗിക്കാത്തത് പല സസ്യങ്ങളുടെയും നിലനിൽപിനു തന്നെ ഭീഷണിയുമാണ്. SUNLIVE8 പൊന്നാങ്കണ്ണിച്ചീര SUNLIVE7 ചൊറിയണം വയനാടൻ ജനത പരമ്പരാഗതമായി ഭക്ഷണത്തിന് ഉപയോഗിക്കുന്ന ഇലവർഗങ്ങളിൽ ചിലത്... 1. താള് തൊടിയിലും വയലുകളിലും ധാരാളമായി കണ്ടുവരുന്ന താള് പോഷകസമ്പന്നമായ ഇലക്കറിയാണ്. ചേമ്പുവർഗത്തിൽപെട്ട താളിൽ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവ വേണ്ടുവോളം അടങ്ങിയിട്ടുണ്ട്. വയൽത്താള്, കരിന്താള്, ചതുപ്പിൽ കാണെപ്പടുന്ന പഞ്ചിത്താള് തുടങ്ങിയ വകഭേദങ്ങളുണ്ട് താളിന്. തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും പത്തിലക്കറിക്ക് ഉപയോഗിക്കാം. SUNLIVE6 താള് 2. ചേമ്പ് ചേമ്പില സ്ഥിരമായി കഴിക്കുന്നവരിൽ ജീവകം 'എ'യുടെ അഭാവം മൂലമുള്ള അസുഖങ്ങൾ വിരളമാണ്. കാത്സ്യം, ഫോസ്ഫറസ്, ജീവകം ബി (1), ജീവകം ബി (2) എന്നിവയും ചേമ്പിലയിൽ അടങ്ങിയിരിക്കുന്നു. തണ്ടുകളും അധികം വിടരാത്ത ഇലകളുമാണ് സാധാരണയായി കറിവെക്കാൻ ഉപയോഗിക്കുന്നത്. SUNLIVE14 ചേമ്പില 3. പയർ ഇലക്കറികളിൽ പ്രമുഖ സ്ഥാനമാണ് പയറി​െൻറ ഇലക്കുള്ളത്. ചെറുപയറി​െൻറയും വൻപയറി​െൻറയും ഇലകൾ കറിക്കായി ഉപയോഗിക്കാം. ജീവകങ്ങൾ, ധാതുലവണങ്ങൾ തുടങ്ങിയവയുടെ കലവറയാണ് പയറിലകൾ. ശരീരതാപം ക്രമീകരിക്കുന്നതിനുള്ള കഴിവ് പയറിനുണ്ടെന്നാണ് ആയുർവേദം പറയുന്നത്. കരൾവീക്കത്തിനും ദഹനക്കുറവിനും ഉത്തമമാണിത്. SUNLIVE13 പയറില 4. തകര എമോഡിൻ എന്ന ഗ്ലൂക്കോസൈഡ് ധാരാളമായി അടങ്ങിയിട്ടുള്ള തകരയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. അധികം മൂക്കാത്ത ഇലകളാണ് കറിക്ക് എടുക്കേണ്ടത്. ദഹനശേഷി വർധിപ്പിക്കാനും ശ്വാസകോശ രോഗങ്ങൾ, അലർജി എന്നിവ നിയന്ത്രിക്കാനും തകരക്ക് കഴിവുണ്ട്. ത്വഗ്രോഗങ്ങൾക്ക് കാരണമാകുന്ന അണുക്കളെ നിയന്ത്രിക്കാനുള്ള കഴിവുള്ളതിനാൽ ഭദ്രു, വിചർച്ചിക തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ സ്ഥിരമായി തകരയിലക്കറി കഴിക്കുന്നത് നല്ലതാണ്. SUNLIVE4 തകരയില 5. മുരിങ്ങയില ഇലക്കറികളിൽ പോഷകഘടകങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങ. ആയുർവേദത്തിൽ 200ലധികം രോഗങ്ങൾക്കുള്ള ഒൗഷധങ്ങളിൽ മുരിങ്ങ ഉൾപ്പെട്ടിട്ടുണ്ട്. വിറ്റമിൻ സി, ബി എന്നിവ അടങ്ങിയിരിക്കുന്ന മുരിങ്ങ നേത്രരോഗങ്ങൾക്കും വാതം, പ്രമേഹം, വൃക്കരോഗങ്ങൾ എന്നിവക്കും അത്യുത്തമമായാണ് കരുതപ്പെടുന്നത്. ബുദ്ധിവർധനവിനും മുരിങ്ങയില സവിശേഷമാണെന്ന് ആയുർവേദം വിശദീകരിക്കുന്നു. SUNLIVE11 മുരിങ്ങയില 6. കുമ്പളയില പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, ധാതുലവണങ്ങൾ, വിറ്റമിൻ ബി എന്നിയ ധാരാളം അടങ്ങിയിട്ടുള്ള കുമ്പളയില ദഹനവ്യൂഹം ശുദ്ധമാക്കുന്നതിന് ഏറെ സഹായകമാണ്. പ്രകൃതി ചികിത്സക്ക് ഏെറ ഉപയോഗിക്കുന്ന കുമ്പളത്തി​െൻറ തളിരിലകൾ സ്വാദിഷ്ടമായ ഇലക്കറികളുണ്ടാക്കാൻ ഉപയോഗിക്കുന്നു. SUNLIVE10 കുമ്പളയില 7. മത്തനില പൊട്ടാസ്യം, വൈറ്റമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ മത്തനിലയിൽ വലിയ അളവിൽ അടങ്ങിയിരിക്കുന്നു. ശരീരകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും അർബുദത്തെ പ്രതിരോധിക്കാനും മത്തന് കഴിയുമെന്നാണ് നിരീക്ഷണങ്ങൾ. വാത-കഫ-പിത്ത ദോഷങ്ങൾ നിയന്ത്രിക്കാനും ദഹനം വേഗത്തിലാക്കാനും മത്തനിലക്ക് കഴിയും. തളിരിലയും കൂമ്പുമാണ് കറിവെക്കാൻ സാധാരണയായി ഉപയോഗിക്കാറ്. SUNLIVE2 മത്തനില 8. തഴുതാമ വൃക്കകളെയും മൂത്രാശയത്തെയും ശുദ്ധിവരുത്തുന്ന തഴുതാമ നീരിനെ ഇല്ലാതാക്കാൻ കഴിവുള്ള ഒൗഷധം കൂടിയാണ്. നിലംപറ്റി വളരുന്ന ഒൗഷധ സസ്യമാണിത്. ഇലക്കറിയെന്ന നിലയിലും ഒൗഷധമെന്ന നിലയിലും ആയുർവേദത്തിൽ തഴുതാമക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട്. പൂക്കളുടെ നിറമനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളംപച്ച നിറങ്ങളിൽ കാണപ്പെടുന്നു. വെള്ളയും ചുവപ്പുമാണ് കൂടുതലായും കണ്ടുവരുന്നത്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മൂത്രവർധനവിനുള്ള ഒൗഷധമാണ്. പനി, ശരീരത്തിലുണ്ടാകുന്ന നീര്, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കാറുണ്ട്. ഇലയും ഇളംതണ്ടുമാണ് കറിയുണ്ടാക്കുന്നതിന് ഉപയോഗിക്കാറ്. SUNLIVE3 തഴുതാമ 9. മുള്ളൻചീര നാട്ടിൻപുറങ്ങളിലും കവലകളിലുമൊക്കെ ധാരാളമായി കണ്ടുവരുന്ന മുള്ളൻചീര ഏറെ സ്വാദിഷ്ടവും പോഷകസമ്പന്നവുമായ ഇലക്കറിയാണ്. ഇതി​െൻറ ഇലയും തണ്ടുമടക്കമുള്ളവ കറിവെച്ചു കഴിക്കുന്നത് പതിവാണ്. മൂത്രാശയ രോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും മുള്ളൻചീര അത്യുത്തമമായാണ് കരുതപ്പെടുന്നത്. SUNLIVE12 മുള്ളൻചീര 10. ചീര ജീവകം എയുടെ കലവറയായ ചീര നമ്മുടെ നാട്ടിൽ സാർവത്രികമായി ഉപയോഗിക്കുന്ന ഇലക്കറിയാണ്. ഇതി​െൻറ മൂക്കാത്ത തണ്ടുകളും ഇലകളുമാണ് കറിവെക്കുന്നത്. കാത്സ്യം, ഇരുമ്പ്, വൈറ്റമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ചീര ജീവകം സി, ജീവകം െക എന്നിവയുടെയും ഇരുമ്പി​െൻറയും സ്രോതസ്സുകൂടിയാണ്. പെരുഞ്ചീര, ചെറുചീര, കുപ്പച്ചീര, മുള്ളൻചീര, ചെഞ്ചീര തുടങ്ങി വിവിധ തരത്തിലുള്ള ചീരകൾ കറിവെക്കാൻ ഉപയോഗിക്കുന്നുണ്ട്. ധാരാളം അയൺ അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച അകറ്റാൻ ഉത്തമമാണ ചീര. നേത്രരോഗങ്ങൾ, വാത-കഫ-പിത്ത ദോഷങ്ങൾ എന്നിവ ശമിപ്പിക്കാനും കഴിയും. SUNLIVE5 ചീര 11. മണിത്തക്കാളിയില വഴുതനയുടെ വർഗത്തിൽപെട്ട മണിത്തക്കാളിയുടെ ഇല ഏറെ ഒൗഷധഗുണമുള്ളതാണ്. മുളകുതക്കാളി, കരിന്തക്കാളി എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്. നാലടിയോളം ഉയരമുള്ളതും ലഘുശിഖരങ്ങളോടു കൂടിയതുമായ ഇൗ ചെടിയുടെ കായ പഴുക്കുേമ്പാൾ കറുപ്പുനിറമാണ്. കയ്പുനിറഞ്ഞ മധുരമുള്ള ഇൗ കായകളും തിന്നാറുണ്ട്. പ്രകൃതി ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന മണിത്തക്കാളിയില ഹൃദ്രോഗം, മഞ്ഞപ്പിത്തം, വാതരോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവക്ക് ഒൗഷധമാണ്. ത്രിദോഷ ശമനത്തിനും ഇത് ഉപയോഗിക്കാറുണ്ട്. കാൽസ്യം, ജീവകം സി, ഇരുമ്പ്, ധാതുലവണങ്ങൾ എന്നിവയുടെ കലവറയാണിത്. SUNLIVE1, SUNLIVE9 മണിത്തക്കാളിയില
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story