Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:14 AM IST Updated On
date_range 23 July 2018 11:14 AM ISTഅനുശോചിച്ചു
text_fieldsbookmark_border
വടകര: സോഷ്യലിസ്റ്റ് നേതാവ് അരങ്ങിൽ ശ്രീധരെൻറ സഹധർമിണി ഡോ. ടി.കെ. നളിനിയുടെ നിര്യാണത്തിൽ അരങ്ങിൽ ശ്രീധരൻ സ്മാരക പഠനകേന്ദ്രം അനുശോചിച്ചു. എടയത്ത് ശ്രീധരൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ, എൻ. സക്കറിയ, വി.കെ. വസന്തകുമാർ, എ.കെ. മുഹമ്മദ് അഷ്റഫ്, ടി.കെ. അബ്ദുൽ മജീദ്, പി.എം. ഹരീന്ദ്രൻ, പി. രാജീവൻ, എം.പി. രാധാകൃഷ്ണൻ, എം.ബി. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. ഒ.ഇ.സി ആനുകൂല്യം നിലനിർത്തണം -പത്മശാലിയ സംഘം വടകര: കേരള പത്മശാലിയ വിഭാഗത്തിന് കേരളത്തിൽ അനുവദിച്ച ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം നിലനിർത്തണമെന്നും ഗോപി കമീഷൻ ഉന്നയിച്ച നിർദേശങ്ങൾ നടപ്പാക്കണമെന്നും കേരള പത്മശാലിയ സംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വടകര ടൗൺ ഹാളിൽ നടന്ന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ആർ. മോഹനൻപിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.വി. കരുണാകരൻ, ടി. വത്സലൻ, ടി.കെ. രാജൻ, എം. ബാലകൃഷ്ണൻ, കെ.പി. കരുണൻ, ടി. കേളു, എം. സുരേഷ്ബാബു, വി.പി. ചന്ദ്രശേഖരൻ, പി.പി. ബാബു, കെ. വാസുദേവൻ, പി. പ്രദീപ്കുമാർ, മല്ലിക ടീച്ചർ, പി.കെ. രാജഗോപാലൻ, പി.പി. പ്രിയങ്ക, വി. ബിന്ദു, ടി.വി. ബാലകൃഷ്ണൻ, കെ. രാമചന്ദ്രൻ ചെട്ട്യാർ, കെ. കുമാരസ്വാമി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'പി.എസ്.സി. നിയമനങ്ങളിലെ പിന്നാക്ക സമുദായങ്ങളുടെ മെറിറ്റ് അട്ടിമറി' എന്ന വിഷയത്തിൽ സെമിനാർ നടന്നു. സുദേഷ് എം. രഘു വിഷയം അവതരിപ്പിച്ചു. സി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വി.എം. ചന്തുക്കുട്ടി സംസാരിച്ചു. വർക്ക്ഷോപ് തകർന്നുവീണു ആയഞ്ചേരി: വർക്ക്ഷോപ് തകർന്നു. തിരുവള്ളൂർ റോഡിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പാണ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ തകർന്നുവീണത്. വടകര പാക്കയിൽ സ്വദേശി രാജീവെൻറ ഉടമസ്ഥതയിലുള്ളതാണ്. അവധിയായതിനാൽ ഞായറാഴ്ച ഷോപ് തുറന്നിരുന്നില്ല. ഇതുകാരണം ആളപായം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story