Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൊസൈറ്റി ഉദ്ഘാടനം

സൊസൈറ്റി ഉദ്ഘാടനം

text_fields
bookmark_border
കൊടുവള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1998 ലെ എസ്.എസ്.എൽ.സി ഉർദു ബാച്ച് വിദ്യാർഥി കൂട്ടായ്മ ബ്ലസിങ്സ് ചാരിറ്റബ്ൾ സൊസൈറ്റി കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി സ്വരൂപിച്ച ചികിത്സ സഹായ ഫണ്ട് എം.എൽ.എ കൈമാറി. നഗരസഭ ചെയർപേഴ്‌സൻ ശരീഫ കണ്ണാടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ.സി. മുഹമ്മദ്, പി. സൈനബ, പി.ടി. അസ്സയിൻ കുട്ടി, സീതിക്കുട്ടി, മൂസ, അബ്ദുൽ അസീസ്, ഇൽയാസ്, അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. സി.കെ. മനാഫ് സ്വാഗതവും കെ. കുഞ്ഞായിൻകുട്ടി നന്ദിയും പറഞ്ഞു. അധ്യാപക അവാർഡ് ജേതാവിന് ആദരം കൊടുവള്ളി: സംസ്ഥാന അധ്യാപക അവാർഡ് നേടിയ മടവൂർ പൈമ്പാലശ്ശേരി എ.എം.എൽ.പി സ്കൂൾ പുല്ലോറമ്മൽ പൂർവ അധ്യാപകൻ ശങ്കരനാരായണനെ സ്കൂൾ പി.ടി.എ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി. അലിയ്യി ശങ്കരനാരായണന് ഉപഹാരം നൽകി. പ്രഫ. യു.സി. അഹമ്മദ് കുട്ടി, വാർഡ് മെംബർ ഷൈനി കറുത്തേടത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സക്കീന മുഹമ്മദ്, പി.കെ. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. വി. ഖദീജ സ്വാഗതവും ബി.സി. ജമീല നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story