Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:06 AM IST Updated On
date_range 23 July 2018 11:06 AM ISTന്യൂനപക്ഷ സ്കോളർഷിപ്: സർക്കാർ നിസ്സംഗത വെടിയണം -കെ.എസ്.ടി.യു
text_fieldsbookmark_border
കോഴിക്കോട്: ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ നിസ്സംഗത വെടിയണമെന്നും കെ.എസ്.ടി.യു സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. 2006 മുതൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. മൂസ, ഓർഗനൈസിങ് സെക്രട്ടറി അബ്ദുല്ല വാവൂർ, ട്രഷറർ കരീം പടുകുണ്ടിൽ, എ.സി. അത്താവുല്ല, പി.കെ. അസീസ്, പി.കെ.എം. ശഹീദ്, പി.പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story