Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:23 AM IST Updated On
date_range 22 July 2018 11:23 AM IST'കാമ്പസുകളിലെ ഏകസംഘടന സംസ്കാരത്തെ ചെറുത്തുതോൽപിക്കുക'
text_fieldsbookmark_border
കൽപറ്റ: ഹിംസാത്മകമായ പ്രവർത്തനശൈലികളാൽ കാമ്പസുകളിൽ അരാജകത്വം സൃഷ്ടിക്കുന്ന ഏകസംഘടന സംസ്കാരത്തെ സാഹോദര്യത്തിലൂന്നിയ നവജനാധിപത്യ സംസ്കാരംകൊണ്ട് ചെറുത്തുതോൽപിക്കണമെന്ന് ......................ഫ്രറ്റേണിറ്റി................. സംസ്ഥാന സെക്രട്ടറി പി. മുജീബുറഹ്മാൻ. 'അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ കാമ്പസുകൾ സൃഷ്ടിക്കുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംഘടിപ്പിക്കുന്ന അംഗത്വ കാമ്പയിനിെൻറ ജില്ലതല ഉദ്ഘാടനം കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ. സനീഷ് അധ്യക്ഷത വഹിച്ചു. കോളജ് വിദ്യാർഥിനി ഹുസ്ന മെംബർഷിപ് ഏറ്റുവാങ്ങി. ജില്ല വൈസ് പ്രസിഡൻറ് പി. ഹിഷാം, ജില്ല സെക്രട്ടറി ദിൽബർ സമാൻ എന്നിവർ സംസാരിച്ചു. ജുമാന, നാജിയ, റമീസ്, ലത്തീഫ് എന്നിവർ നേതൃത്വം നൽകി. SATWDL22 ഫ്രറ്റേണിറ്റി മൂവ്മെൻറ് അംഗത്വ കാമ്പയിനിെൻറ ജില്ലതല ഉദ്ഘാടനം കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജിൽ സംസ്ഥാന സെക്രട്ടറി പി. മുജീബുറഹ്മാൻ നിർവഹിക്കുന്നു ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി കൽപറ്റ: പരിശോധനക്കായി എത്തിയപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്‍ കൂടുതല്‍ പണം വാങ്ങുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. വരയാൽ കളപ്പുരക്കല്‍ അമ്മിണിയാണ് പേരിയ വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് ജീവനക്കാരനെതിരെ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് അമ്മിണി ഷുഗര്‍ പരിശോധനക്കായി കേന്ദ്രത്തില്‍ എത്തിയത്. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് പരിശോധനക്ക് പകുതിയാണ് ചാര്‍ജ് ഈടാക്കുന്നത്. പരിശോധനയുടെ ഫലം വാങ്ങുന്നതിനായി ലാബില്‍ എത്തിയപ്പോള്‍ മുഴുവന്‍ തുകയും ഈടാക്കി. താന്‍ ബി.പി.എല്‍ കാര്‍ഡുടമയാണെന്ന് വ്യക്തമാക്കി റേഷന്‍ കാര്‍ഡ് നല്‍കിയെങ്കിലും അത് വകവെക്കാതെ നിരവധി ആളുകൾ നോക്കിനിൽക്കെ അപമാനിക്കുന്ന രീതിയില്‍ തട്ടികയറുകയും കാര്‍ഡ് വലിച്ചെറിയുകയും ചെയ്തതായി അമ്മിണി പറഞ്ഞു. മറ്റ് ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായതായും പറയുന്നു. ജീവനക്കാരനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അമ്മിണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story