Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 5:48 AM GMT Updated On
date_range 2018-07-22T11:18:00+05:30കലിതുള്ളി കടൽ; രക്ഷാപ്രവർത്തകർ നിർജീവം
text_fieldsകൊയിലാണ്ടി: കടലിൽ അപകടം ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്തേണ്ടവർ നോക്കുകുത്തി. കാലവർഷ സമയത്ത് കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് മറൈൻ വിഭാഗം ബോട്ട് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അടിയന്തരഘട്ടത്തിൽ ഇവരുടെ സേവനം ലഭ്യമായില്ല. ഹാർബറിനു സമീപം തോണി മറിഞ്ഞപ്പോൾ സഹായത്തിനെത്താൻ ഇവർക്കു കഴിഞ്ഞില്ല. ബോട്ട് സ്റ്റാർട്ടായി കിട്ടാൻ ഏറെ സമയമെടുത്തു. സ്റ്റാർട്ടായപ്പോൾ ഹാർബറിനു പുറത്തേക്കു പോകാൻ ചളി വിലങ്ങുതടിയായി. ട്രഞ്ചിങ് കാര്യമായി നടത്താത്തതിനാൽ തുറമുഖത്ത് ചളി അടിഞ്ഞുകിടക്കുകയാണ്. 80 ലക്ഷം ചെലവഴിച്ച് മാസം മുമ്പ് ചളി നീക്കിയിരുന്നു. എന്നാൽ, പേരിനു മാത്രമായി ഇത്. ഇതിൽ വൻ അഴിമതി നടന്നതായി മത്സ്യത്തൊഴിലാളികൾ ആരോപിച്ചിരുന്നു. ശനിയാഴ്ച തോണി മറിഞ്ഞപ്പോൾ മത്സ്യത്തൊഴിലാളികൾ രംഗത്തിറങ്ങിയതാണ് രക്ഷയായത്.
Next Story