Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​സ്​റ്റാൻഡ്​​...

ബസ്​സ്​റ്റാൻഡ്​​ നവീകരണം: ട്രാഫിക്​ പരിഷ്​കരണം ദുരിതമാകുന്നു

text_fields
bookmark_border
ബാലുശ്ശേരി: ബസ്സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. യാത്രക്കാർക്ക് കോരിച്ചൊരിയുന്ന മഴയിൽ കയറിനിൽക്കാൻപോലും ഇടമില്ലാതായിരിക്കുകയാണ്. കോഴിക്കോട്, നരിക്കുനി, നന്മണ്ട ഭാഗത്തേക്കു പോകേണ്ട യാത്രക്കാർ സ്റ്റാൻഡിന് സമീപത്തെ കടകൾക്കു മുന്നിൽ നിൽക്കുന്നതുകൊണ്ട് വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കൊയിലാണ്ടി ഭാഗത്തേക്കു പോകേണ്ട യാത്രക്കാരാകെട്ട അർബൻ ബാങ്ക്, കെ.എസ്.എഫ്.ഇ കെട്ടിടത്തിനു മുമ്പിലാണ് നിൽക്കേണ്ടത്. റോഡിലെ ബസ് പാർക്കിങ് മൂലം മറ്റു വാഹനങ്ങൾ കടന്നുപോകാനും ഏറെ പ്രയാസമനുഭവപ്പെടുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. യാത്രക്കാർക്ക് നിൽക്കാനായി താൽക്കാലികമായി ഷെഡ് നിർമിച്ചാൽ ഏറെ ആശ്വാസമാകുമെന്നാണ് യാത്രക്കാരും വ്യാപാരികളും പറയുന്നത്. കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികന് പരിക്ക് പയ്യോളി: ദേശീയപാതയിൽ മൂരാട് പാലത്തിനടുത്ത് കെ.എസ്.ആർ.ടി.സി ബസ് മോേട്ടാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. തിക്കോടി പള്ളിക്കര കന്നിപ്പൊയിൽതാഴ ആദർശിനാണ് (22) പരിക്കേറ്റ്. തൃശൂരിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും വടകരയിൽനിന്ന് തിക്കോടിയിലേക്ക് വരികയായിരുന്നു ബൈക്കുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബസ് സമീപത്തെ മതിലിലിടിച്ചു. നാട്ടുകാരും പൊലീസുമെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story