പന്നിഫാമുകളിലെ മാലിന്യം കാരാപ്പുഴ അണക്കെട്ടിലേക്ക് ഒഴുക്കുന്നു
text_fieldsഅമ്പലവയൽ: അനധികൃത . കരാച്ചാലിൽ പ്രവർത്തിക്കുന്ന നാലു ഫാമുകളിലെ മാലിന്യമാണ് നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് കാരാപ്പുഴ അണക്കെട്ടിലേക്ക് ഒഴുക്കുന്നത്. കാരാപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റി മൂന്നിലധികം പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് അണക്കെട്ടിൽനിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. ഈ വെള്ളത്തിലേക്കാണ് ഫാമിലെ മാലിന്യം ഒഴുകിയെത്തുന്നത്. അസഹ്യമായ ദുർഗന്ധം വമിക്കുന്ന, അറപ്പുളവാക്കുന്ന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഫാമിൽ പന്നികൾക്ക് നൽകാൻ കൊണ്ടുവന്ന മാംസാവശിഷ്ടങ്ങളും ഫാമിലെ തന്നെ ചത്ത പന്നികളുടെ ജഡങ്ങളും ഇവിടത്തെ ടാങ്കിൽ കെട്ടിക്കിടക്കുകയാണ്.
ഈ ടാങ്കിലെ മാലിന്യവും കാരാപ്പുഴ കനാലിലേക്കാണ് ഒഴുക്കിവിടുന്നത്. കാരാപ്പുഴ സർക്കാർ വിദ്യാലയത്തിനു പിറകിലുള്ള പന്നിഫാം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. കനാലിനു സമീപം കുന്നിനു മുകളിൽ പ്രവർത്തിക്കുന്ന രണ്ടു ഫാമുകളിലെ മാലിന്യം അണക്കെട്ടിലേക്കും കുന്നിനു താഴെയുള്ളവയിലെ മാലിന്യം കനാലിലേക്കുമാണ് ഒഴുക്കുന്നത്. കനാലിന് 30 മീറ്റർ മാത്രം അകലത്തിലാണ് ഈ ഫാമുകളുള്ളത്. വർഷങ്ങളായി പ്രദേശത്ത് പ്രവർത്തിക്കുന്ന ഫാമിന് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനുവദിക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഫാമുകൾ പ്രവർത്തിക്കുന്നതെന്ന് ഉടമകൾതന്നെ സമ്മതിക്കുന്നുണ്ട്. ഒരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്ന ഫാമുകളുടെ ഉടമകൾ പ്രദേശവാസികൾ തന്നെയാണ്.
പഞ്ചായത്ത് റോഡിെൻറ 10 മീറ്റർ അകലത്തിലുള്ള ഫാമിെൻറ പ്രവർത്തനങ്ങളെ കുറിച്ച് പ്രദേശവാസിയായ പഞ്ചായത്തംഗത്തിനുപോലും വ്യക്തമായ ധാരണയില്ല. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. FRIWDL13 പന്നിയുടെ ജഡാവശിഷ്ടങ്ങളടക്കം ഫാമിലെ ടാങ്കിൽ കെട്ടിക്കിടക്കുന്നു FRIWDL14 പന്നിഫാമിൽനിന്നുള്ള മാലിന്യം കാരാപ്പുഴ അണക്കെട്ടിലേക്ക് ഒഴുകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
