Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:20 AM IST Updated On
date_range 21 July 2018 11:20 AM ISTബീച്ചനഹള്ളി ഡാം നിറഞ്ഞു; ജലപൂജ നടത്തി കർണാടക മുഖ്യമന്ത്രി
text_fieldsbookmark_border
* കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ് ജൂലൈയിൽ അണക്കെട്ട് നിറയുന്നത് സ്വന്തം ലേഖകൻ പുൽപള്ളി: വയനാട്ടിൽ പെയ്ത മഴയുടെ കരുത്തിൽ നിറഞ്ഞ ബീച്ചനഹള്ളി അണക്കെട്ടിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജലപൂജ നടത്തി. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് ജൂലൈ മാസത്തിൽ അണക്കെട്ട് നിറയുന്നത്. ഡാമുകൾ നിറഞ്ഞതിെൻറ ആഹ്ലാദം മുഖ്യമന്ത്രി ഒപ്പമുണ്ടായിരുന്നവരുമായി പങ്കുെവച്ചു. ജലം പരമാവധി സംരക്ഷിച്ച് കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 84 അടി ഉയരമുള്ള അണക്കെട്ട് കഴിഞ്ഞ ദിവസം പൂർണമായും നിറഞ്ഞു. രാവിലെ മുതൽ ഷട്ടറുകൾ തുറന്നിരുന്നില്ല. വൈകീട്ട് നാല് മണിയോടെയാണ് മുഖ്യമന്ത്രിയടക്കമുള്ളവർ മൈസൂരുവിൽനിന്ന് ഹെലികോപ്ടറിൽ ബീച്ചനഹള്ളിയിൽ എത്തിയത്. അണക്കെട്ട് നിറയുമ്പോഴാണ് എല്ലാ വർഷവും ഇവിടെ പൂജ നടത്തുന്നത്. ഭാഗിന പൂജ എന്ന പേരിൽ കർണാടകയിൽ അറിയപ്പെടുന്ന ജലപൂജ നദികളും പുഴകളും നിറഞ്ഞതിെൻറ നന്ദി പ്രകാശിപ്പിക്കുന്നതാണ്. ഇത്തവണ ജൂൺ രണ്ടാംവാരംതന്നെ ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വെള്ളം ധാരാളം ഒഴുകിയെത്തുന്നതിനാൽ നാല് ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ഇവിടെ നിന്നുള്ള വെള്ളം കനാലുകളിലൂടെ താർക്ക, നൂഗു ഡാമുകളിലേക്കും തിരിച്ചുവിടുന്നു. പ്രതിദിനം 45,000 ക്യൂസെക്സ് ജലമാണ് തുറന്നുവിടുന്നത്. കാവേരി നദീജല ൈട്രബ്യൂണൽ വിധിപ്രകാരം തമിഴ്നാടിനുള്ള വിഹിതം നൽകിയെങ്കിലും സംഭരിക്കാൻ ഇടമില്ലാത്തതിനാൽ വെള്ളം മേട്ടൂർ അണക്കെട്ടിലേക്കടക്കം ഒഴുക്കിവിടുകയാണ്. ടൂറിസം മന്ത്രി സാറാ മഹേഷ്, ജലസേചന മന്ത്രി ഡി.കെ. കിവകുമാർ, പിന്നാക്ക ക്ഷേമ മന്ത്രി ഉത്തരംഗഷെട്ടി, ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ജി.ടി. ദേവഗൗഡ, അനിൽ ചിക്കുമാത എം.എൽ.എ, അഡീഷനൽ എസ്.പി അയ്യപ്പൻ എന്നിവരും ജലപൂജയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story