Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏക്കാട്ടൂരിൽ സംഘർഷം...

ഏക്കാട്ടൂരിൽ സംഘർഷം തുടരുന്നു; വീടുകൾക്കുനേരെ ആക്രമണം; പെട്രോൾ ബോംബെറിഞ്ഞു

text_fields
bookmark_border
മേപ്പയൂർ: അരിക്കുളം ഏക്കാട്ടൂരിൽ സി.പി.എം-എസ്.ഡി.പി.ഐ സംഘർഷം വ്യാപിക്കുന്നു. ഇരുപാർട്ടികളിലെയും പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നേതാവ് വിഷ്ണുവിന് വെട്ടേറ്റതിനെ തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകൻ രയരോത്ത് മുഹമ്മദിനെ മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ പി.പി. രമണിയുടെയും ഡി.വൈ.എഫ്.ഐ മുൻ കാരയാട് മേഖല സെക്രട്ടറി പി.സി. ശ്രീജിത്തി​െൻറയും വീടുകൾ ആക്രമിക്കപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച 4.30ഓടെയാണ് രമണിയുടെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്‌. ഉമ്മറവാതിൽ കത്തികരിഞ്ഞിട്ടുണ്ട്. തറയിലെ ഗ്രാെനെറ്റിന് തകരാറുണ്ട്. ശ്രീജിത്തി​െൻറ വീടി​െൻറ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. രമണിയുടെ വീട് ആക്രമിച്ചതിനെ തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകൻ രയരോത്ത് മുഹമ്മദ്, രയരോത്ത് മീത്തൽ റിയാസ്, രയരോത്ത് റഷീദ് എന്നിവരുടെ വീടുകൾക്കുനേരെ ആക്രമണമുണ്ടായി. രമണിയുടെ ഭർത്താവ് കുഞ്ഞിക്കേളപ്പ​െൻറയും ശ്രീജിത്തി​െൻറയും പരാതിയിൽ മേപ്പയൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. രയരോത്ത് മിത്തൽ റിയാസ്, രയരോത്ത് മുഹമ്മദ്, റഷീദ് എന്നിവരുടെ വീടാക്രമണത്തിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. വടകര ഡിവൈ.എസ്.പി, സന്തോഷ്, മേപ്പയൂർ എസ്.ഐ യൂസുഫ് നടൂത്തറമ്മൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story