Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:14 AM IST Updated On
date_range 21 July 2018 11:14 AM ISTസംയോജിത വികസന പദ്ധതി; ചർച്ച സദസ്സ് 23 മുതൽ
text_fieldsbookmark_border
കോഴിക്കോട്: ജില്ല സംയോജിത വികസന പദ്ധതി(ഐ.ഡി.ഡി.പി)യിലെ മുഖ്യമേഖലകൾ വിശദീകരിക്കുന്നതിനായി ചർച്ച സദസ്സ് സംഘടിപ്പിക്കുന്നു. ഐ.ഡി.ഡി.പി ഇൻറഗ്രേഷൻ കമ്മിറ്റിയും ജില്ല ആസൂത്രണസമിതിയും ചേർന്ന് ജൂലൈ 23 മുതൽ 26 വരെ ഇരിങ്ങൽ സർഗാലയയിലും ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ ചാത്തമംഗലം എൻ.ഐ.ടിയിലുമാണ് ചർച്ച. പ്ലാൻ രൂപവത്കരണത്തിെൻറ ഭാഗമായി നടന്ന പഠനങ്ങളുടെയും ചർച്ചയുടെയും അടിസ്ഥാനത്തിൽ ജില്ലയുടെ സാമൂഹിക, സാമ്പത്തിക വികസനത്തിലും പാരിസ്ഥിതിക ക്ഷേമത്തിലും നിർണായകമെന്ന് കണ്ടെത്തിയത് അഞ്ച് പ്രധാന മേഖലകളാണ്. ബ്ലൂ ഇക്കണോമി, ഉത്തരവാദിത്ത വിനോദസഞ്ചാരം, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ഉന്നതശ്രേണി സ്ഥാപനങ്ങൾ, ഗതാഗതവും വാർത്താവിനിമയവും എന്നിവയാണ് ഈ മേഖലകൾ. സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിലൂടെ സാമ്പത്തിക വികസനം കൈവരിക്കുകയെന്നതാണ് ബ്ലൂ ഇക്കണോമിയിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യബന്ധനം കൂടാതെ അക്വാകൾച്ചർ, സമുദ്രഗതാഗതം, സമുദ്ര വിനോദസഞ്ചാരം തുടങ്ങിയവ ചർച്ചയിലുൾപ്പെടുത്തും. ഈ അഞ്ച് കാഴ്ചപ്പാടുകളെ മുൻനിർത്തി ജില്ല വികസനത്തിനുള്ള പരിപാടികൾ തയാറാക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായാണ് പരിപാടി നടത്തുന്നത്. പദ്ധതി നിർവഹണത്തിനുള്ള ആലോചനയിലും പ്രവർത്തനത്തിലും ഐ.ഐ.എമ്മിെൻറ സഹകരണവുമുണ്ട്. പദ്ധതിനിർദേശങ്ങൾ സർക്കാറിെൻറ അംഗീകാരം നേടുന്നതിനായി ഈ വർഷം തന്നെ സമർപ്പിക്കുമെന്ന് ജില്ല ടൗൺ പ്ലാനർ കെ.വി അബ്ദുൽ മാലിക് പറഞ്ഞു. ചർച്ചസദസ്സ് 23ന് രാവിലെ 10ന് കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം െചയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story