Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഴക്കടൽ...

ആഴക്കടൽ മത്സ്യബന്ധനത്തിന് ജീവൻരക്ഷാ ഉപകരണങ്ങൾ നിർബന്ധം

text_fields
bookmark_border
ബേപ്പൂർ: ആഴക്കടൽ മീൻപിടിത്തത്തിന് ജീവൻരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പി​െൻറ കർശന നിർദേശം. ഇതി​െൻറ ഭാഗമായി ഫിഷറീസ് മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം ബോധവത്കരണം ആരംഭിച്ചു. മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളും ചെറുതോണികളും തടഞ്ഞുനിർത്തി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ കരുതേണ്ടതിനെക്കുറിച്ച് ബോധ്യപ്പെടുത്തുകയും കർശന നിർദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളിൽ മറൈൻ എൻഫോഴ്സ്മ​െൻറ് സംഘം കടലിൽ വെച്ച് വള്ളങ്ങളിലെയും ചെറുതോണികളിലെയും മീൻപിടിത്തക്കാർക്ക് ബോധവത്കരണം നടത്തിയിരുന്നു. മീൻപിടിത്തത്തിനായി കുതിച്ചുപായുന്ന ചെറുവള്ളങ്ങൾ കടൽ അഴിമുഖത്ത് തടഞ്ഞുനിർത്തിയാണ് നിർബന്ധ ബോധവത്കരണം നടത്തിയത്. ഈയടുത്ത ദിവസങ്ങളിലായി പൊന്നാനിയിലും കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലുമായി ആറോളം തോണിയപകടങ്ങൾ ഉണ്ടാകുകയും നാലുപേർ മരിക്കുകയും ചെയ്തിരുന്നു. ഓഖിയുടെ പശ്ചാത്തലവും കടൽ അപകടങ്ങൾ തുടരെ വർധിക്കുന്ന സാഹചര്യത്തിലും കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കടൽ പ്രക്ഷുബ്ധമാകുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും കണക്കിലെടുത്താണ് സംസ്ഥാന ഫിഷറീസ് വകുപ്പ് ഇക്കാര്യത്തിൽ കർശന നടപടികളിലേക്ക് നീങ്ങുന്നത്. പ്രധാന ഹാർബറുകൾ കേന്ദ്രീകരിച്ച് കരയിൽ വെച്ചും സുരക്ഷ ക്ലാസുകൾ നടത്തും. ബോധവത്കരണത്തിനുശേഷം ഉത്തരവുകൾ പാലിക്കാത്ത മീൻപിടിത്തക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. മത്സ്യബന്ധന യാനങ്ങളിൽ മതിയായ ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലാതിരുന്നാൽ 2500 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്. ഇത് കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന് അനുവാദം നൽകി. കടലിൽ വെച്ചുള്ള ബോധവത്കരണ പരിപാടിയിൽ മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം സി.ഐ എസ്.എസ്. സുജിത്തി​െൻറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ പി.പി. ബിജു, ഹരീഷ് കുമാർ, പി. രൂപേഷ് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story