Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടയിൽ വെള്ളം കയറി;...

കടയിൽ വെള്ളം കയറി; പരമേശ്വരന് ലക്ഷത്തിലധികം നഷ്​ടം

text_fields
bookmark_border
കൊയിലാണ്ടി: കനത്ത മഴയിൽ കേടുവന്ന മൃദംഗത്തി​െൻറയും തബലയുടെയും നഷ്ടം എങ്ങനെ നികത്തുമെന്നറിയാതെ ദുഃഖിച്ചിരിക്കുകയാണ് പാലക്കാട് പരമേശ്വരൻ. ബപ്പൻകാട് റോഡിലെ ഇദ്ദേഹത്തി​െൻറ മൃദംഗ, തബല യൂനിറ്റിൽ മഴവെള്ളം കയറി വൻ നാശമാണുണ്ടായത്. 40 മൃദംഗങ്ങൾ ഉണ്ടായിരുന്നു. പലതും പൂർണമായും നശിച്ചു. ഒന്നിന് 14,000ത്തോളം രൂപ വിലവരും. നിർമാണവും നന്നാക്കിക്കൊടുക്കലുമുണ്ട് ഇൗ കടയിൽ. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലെ കലാകാരന്മാർ നന്നാക്കാൻ ഏൽപിച്ചവയും നാശത്തിനു വിധേയമായി. 40 വർഷത്തോളമായി പരമേശ്വരൻ സ്ഥാപനം നടത്താൻ തുടങ്ങിയിട്ട്. ആദ്യമായിട്ടാണ് വെള്ളം കയറുന്നത്. ഓവുചാൽ തടസ്സപ്പെട്ടതാണ് കാരണം. കടയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ തൊഴിലും മുടങ്ങിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story