Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:05 AM IST Updated On
date_range 21 July 2018 11:05 AM ISTകൊയിലാണ്ടിയിൽ സിവിൽ സർവിസ് അക്കാദമി
text_fieldsbookmark_border
കൊയിലാണ്ടി: സിവിൽ സർവിസ് പരിശീലനം നൽകുന്നതിന് കൊയിലാണ്ടിയിൽ അക്കാദമി സ്ഥാപിക്കുമെന്ന് നഗരസഭ ചെയർമാൻ കെ. സത്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ അഞ്ചു വർഷമായി നടക്കുന്ന 'സ്റ്റെപ്പ്' സിവിൽ സർവിസ് പരിശീലന പദ്ധതി നഗരസഭയുടെ സഹകരണത്തോടെ വികസിപ്പിച്ചാണ് കൊയിലാണ്ടി സിവിൽ സർവിസ് അക്കാദമി രൂപവത്കരിക്കുന്നത്. രണ്ടു ബാച്ചുകളിലായാണ് പ്രവേശനം. എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള ജൂനിയർ ബാച്ചും പ്ലസ് വൺ, പ്ലസ് ടു, ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്കുള്ള സീനിയർ ബാച്ചും. മെറിറ്റടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 60 കുട്ടികൾക്കു വീതമാണ് പ്രവേശനം. ജൂനിയർ വിഭാഗത്തിൽ 25 ശതമാനവും സീനിയർ വിഭാഗത്തിൽ 20 ശതമാനവും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായിരിക്കും. പ്രവേശനപരീക്ഷകൾക്കുള്ള അപേക്ഷഫോറം ഇൗമാസം 22 മുതൽ കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു ലഭിക്കും. അഭിരുചി പരീക്ഷ ആഗസ്റ്റ് അഞ്ചിനും ഇൻറർവ്യൂ ആഗസ്റ്റ് 12നും നടക്കും. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കായിരിക്കും പ്രവേശനം. അക്കാദമി ആഗസ്റ്റ് മൂന്നാം വാരത്തിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ എ.പി. പ്രബിത്, പി.ടി.എ പ്രസിഡൻറ് എ. സജീവ് കുമാർ, ഹെഡ്മാസ്റ്റർ മൂസ മേക്കുന്നത്ത്, ഡോ. പി.കെ. ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story