Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:05 AM IST Updated On
date_range 21 July 2018 11:05 AM ISTചാന്ദ്രദിനാഘോഷം
text_fieldsbookmark_border
പേരാമ്പ്ര: രാമല്ലൂർ ഗവ. എൽ.പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഹിരാകാശ യാത്രികരായി ഒത്തുചേർന്നു. ആദ്യ ബഹിരാകാശയാത്ര നടത്തിയ യൂറി ഗഗാറിൻ മുതൽ ചന്ദ്രനിൽ അവസാനമായെത്തിയ യൂജിൻ സർണാൻ വരെയുള്ള യാത്രികരെയാണ് വിദ്യാർഥികൾ ആവിഷ്കരിച്ചത്. 'മൂൺലൈറ്റ്' ശാസ്ത്രക്ലബിെൻറ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ. ബഷീർ നിർവഹിച്ചു. സീഡി പ്രദർശനം, കൊളാഷ് പ്രദർശനം, ചാന്ദ്രദിന ക്വിസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സി. ഗംഗാധരൻ, പി.ടി.കെ. പുഷ്പ, പി. അനുശ്രീ, വി.പി. അബ്ദുൽ ബാരി, കെ.ടി. ഷൈജ എന്നിവർ സംസാരിച്ചു. വിദ്യാരംഗം ശിൽപശാല 27ന് പേരാമ്പ്ര: വിദ്യാരംഗം കലസാഹിത്യവേദി പേരാമ്പ്ര ഉപജില്ല പ്രവർത്തനോദ്ഘാടനവും ശിൽപശാലയും ഇൗമാസം 27ന് കൂത്താളി എ.യു.പി സ്കൂളിൽ നടക്കും. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽനിന്ന് അധ്യാപകർക്കും കുട്ടികൾക്കും പങ്കെടുക്കാം. പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി സ്വാഗതസംഘം രൂപവത്കരിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. ബാബു അധ്യക്ഷത വഹിച്ചു. ഉപജില്ല കോഒാഡിനേറ്റർ വി.എം. അഷ്റഫ്, ഷിജു പുല്ലിയോട്ട് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സൻകുട്ടി (ചെയർ), ഹെഡ്മിസ്ട്രസ് കെ. ഉഷ (ജന. കൺ), വി.എം. അഷ്റഫ് (കൺ), ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. ഗോപാലൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story