Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:05 AM IST Updated On
date_range 21 July 2018 11:05 AM ISTപഴ്സ് തട്ടിയെടുത്ത് ഒാടിയയാളെ പിടികൂടി
text_fieldsbookmark_border
കോഴിക്കോട്: കാൽനട യാത്രക്കാരെൻറ . പഴ്സ് നഷ്ടപ്പെട്ട കാൽനട യാത്രക്കാരനും സമീപത്തുണ്ടായിരുന്നവരും ചേർന്നാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്. തോട്ടുമുക്കം ചുണ്ടയൻ കുന്നിൽ ഹുസൈൻ (52) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ ഗംഗ തിയറ്ററിന് സമീപത്തായിരുന്നു സംഭവം. മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽനിന്നും എസ്.കെ. ടെമ്പിൾ റോഡ് വഴി മാനാഞ്ചിറയിലേക്ക് പോവുകയായിരുന്ന മീഞ്ചന്ത സ്വദേശിയായ ഫിറോസിനെ രണ്ടുപേർ തടഞ്ഞുനിർത്തി പഴ്സ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. ബഹളം വെച്ച് പിന്നാലെ ഓടിയ ഫിറോസ് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരുടെയും മറ്റും സഹായത്താൽ പിടിച്ചുപറി നടത്തിയതിൽ ഒരാളായ ഹുസൈനെ പിടികൂടി. തുടർന്ന് കസബ എസ്.െഎ വി. സിജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ ൈകയിൽ നിന്നും പരാതിക്കാരെൻറ പഴ്സും പണവും കണ്ടെടുത്തു. കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. നഗരത്തിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പോക്കറ്റ് റോഡുകൾ കേന്ദ്രീകരിച്ച് നടക്കുന്നതായും പരിശോധന ഉൗർജിതമാക്കുമെന്നും കസബ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story