Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 11:42 AM IST Updated On
date_range 20 July 2018 11:42 AM ISTഎ.ബി.വി.പി കലക്ടറേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം
text_fieldsbookmark_border
*19 പേരെ അറസ്റ്റ് ചെയ്തു കൽപറ്റ: അഭിമന്യുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ നേരിയ തോതില്‍ സംഘര്‍ഷം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക, കേരളത്തിലെ സർവകലാശാലകളില്‍ വി.സി, പി.വി.സി നിയമനങ്ങള്‍ നടത്തുക, സച്ചിൻ, വിശാല്‍, ശ്യാമപ്രസാദ് എന്നിവരുടെ കൊലപാതകങ്ങള്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ നടത്തിയ ഉപരോധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് ബാരിക്കേഡില്‍ ചാടിക്കയറി. ഇതോടെ പൊലീസ് ലാത്തിവീശി. എ.ബി.വി.പി ദേശീയ നിര്‍വാഹക സമിതി അംഗം ദീപു പുത്തന്‍പുരയില്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സൂരജ് സുരേന്ദ്രന്‍ തുടങ്ങി 19 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. THUWDL15 കലക്ടറേറ്റ് മാർച്ചിനിടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് ബാരിക്കേഡില്‍ ചാടിക്കയറിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story