Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഠത്തിലെ ആത്​മഹത്യ:...

മഠത്തിലെ ആത്​മഹത്യ: അന്വേഷണം തുടങ്ങി

text_fields
bookmark_border
കൽപറ്റ: പള്ളിക്കുന്ന് ലൂർദ് മാതാ കോൺവ​െൻറിനോടു ചേർന്ന ബഥനി മഠത്തിൽ ഇതര സംസ്ഥാനക്കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കമ്പളക്കാട് പൊലീസ് അന്വേഷണം തുടങ്ങി. ബിഹാർ കിഷൻപുർ സ്വദേശിനിയായ ശ്വേത അൻസിതയെയാണ് (18) മഠത്തിനുള്ളിൽ ചൊവ്വാഴ്ച ൈവകീട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. അൻസിതയുടെ സഹോദരനടക്കമുള്ള ബന്ധുക്കൾ കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. അടുക്കള ജോലിക്കും മറ്റുമായി ഫെബ്രുവരിയിലാണ് ശ്വേത കോൺവ​െൻറിൽ എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് ശേഷവും ജോലി കഴിഞ്ഞ് തിരിച്ചെത്താതെ വന്നപ്പോൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മഠത്തി​െൻറ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ബുധനാഴ്ച കോൺവ​െൻറ് അധികൃതരുടെ മൊഴിയെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണവുമായി ബന്ധപ്പെട്ട് കൂടുതലെന്തെങ്കിലും പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. യുവതിയുെട മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ബി.ജെ.പി കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story