Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:18 AM IST Updated On
date_range 18 July 2018 11:18 AM ISTവടകര-മാഹി കനാൽ വിപുലീകരണം: അവലോകന യോഗം
text_fieldsbookmark_border
കോഴിക്കോട്: വടകര-മാഹി കനാൽ വിപുലീകരണം സംബന്ധിച്ച് ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ അവലോകനയോഗം ചേർന്നു. എട്ട് പാലങ്ങളുടെ പെഗ് മാർക്കിങ് പ്രവൃത്തികൾ ആഗസ്റ്റ് ഒന്നിനകം പൂർത്തീകരിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴയുടെ ശക്തി കുറയുന്നതിന് അനുസരിച്ച് സമാന്തരപാതയുടെ നിർമാണവും പൂർത്തീകരിക്കും. പദ്ധതി പൂർത്തിയാവുന്നതോടെ അപകടാവസ്ഥയിലായതും അല്ലാത്തതുമായ പാലങ്ങൾ പുനർനിർമിക്കും. ലാൻഡ് അക്വിസിഷൻ ഡെപ്യുട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ കെ. മുരളീധരൻ, ഉൾനാടൻ ജലഗതാഗതം അസി. എൻജിനീയർ ഐ.വി. സുശീലൻ സർവേയർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story