Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:18 AM IST Updated On
date_range 18 July 2018 11:18 AM ISTസൗജന്യ അക്കൗണ്ടിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന ദാരിദ്യ്ര നിർമാർജന മിഷനും കുടുംബശ്രീ വഴി നടപ്പാക്കുന്ന തൊഴിൽ നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു ജി.കെ.വൈയുടെ കീഴിൽ എൻ.സി.വി.ടി അംഗീകാരമുള്ള സൗജന്യ അക്കൗണ്ടിങ് കോഴ്സിലേക്ക് മുസ്ലിം, ക്രിസ്ത്യൻ, എസ്.സി/എസ്.ടി വിഭാഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അടിസ്ഥാന യോഗ്യതയായ കോഴ്സിലേക്ക് എം.കോം, ബി.കോം ബിരുദധാരികൾക്ക് മുൻഗണന ലഭിക്കും. സൗജന്യ പരിശീലനത്തോടപ്പം താമസം, ഭക്ഷണം, യാത്ര-ബത്ത, യൂനിഫോം, മറ്റു പഠനസാമഗ്രികൾ തുടങ്ങിയവ ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ടി സർട്ടിഫിക്കറ്റും മിനിമം 6000 രൂപ വേതന നിരക്കിൽ ജോലി ലഭിക്കാൻ സഹായവും ലഭിക്കും. ബി.പി.എൽ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുൾപ്പെട്ട 18നും 35നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. താൽപര്യമുള്ളവർ അക്കൗണ്ടൻറ്സ് െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, രണ്ടാംനില, സംസം ബിൽഡിങ്, മാവൂർ റോഡ്, കോഴിക്കോട് - 673004. ഫോൺ: 0495 4856655, 9447281489. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും ചേർന്ന് നടത്തുന്ന പത്താംതരം തുല്യത, ഹയർ സെക്കൻഡറി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാംതരം പാസായ 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതക്കും എസ്.എസ്.എൽ.സി പാസായ 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി കോഴ്സുകൾക്കും ചേരാം. തുല്യത കോഴ്സ് പാസാകുന്നവർക്ക് സർക്കാർ നിയമനങ്ങൾക്കും പ്രമോഷനും ഉപരിപഠനത്തിനും അർഹതയുണ്ടാകും. വിശദ വിവരങ്ങൾക്കും ഫോറത്തിനും തൂണേരി ബ്ലോക്ക് സാക്ഷരത മിഷൻ നോഡൽ വികസന വിദ്യാകേന്ദ്രം, തൂണേരി പി.ഒ 673505 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9048817475, 9745181017.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story