Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:18 AM IST Updated On
date_range 18 July 2018 11:18 AM ISTഎസ്.എഫ്.ഐ പ്രവർത്തകനുനേരെ ആക്രമണം: പങ്കില്ലെന്ന് എസ്.ഡി.പി.ഐ
text_fieldsbookmark_border
പേരാമ്പ്ര: അരിക്കുളം തണ്ടേതാഴെ എസ്.എഫ്.ഐ പ്രവർത്തകൻ വിഷ്ണുവിനുനേരെ നടന്ന ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എസ്.ഡി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി അറിയിച്ചു. രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന പ്രവർത്തകനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത് നീതീകരിക്കാനാവില്ല. സി.പി.എം പൊലീസിനെ ഉപയോഗിച്ച് പാർട്ടി പ്രവർത്തകർക്കും ഓഫിസിനുനേരെയും ആക്രമണം അഴിച്ചുവിടുകയാണെന്നും എസ്.ഡി.പി.ഐ ചൂണ്ടിക്കാട്ടി. പേരാമ്പ്ര നിയോജക മണ്ഡലം ഓഫിസിനുനേരെ ആക്രമണം നടത്തിയ എസ്.എഫ്.ഐക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഇസ്മാഈൽ കമ്മന, ഹമീദ് എടവരാട്, വി. നൗഷാദ്, കുഞ്ഞമ്മദ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story