Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:18 AM IST Updated On
date_range 18 July 2018 11:18 AM ISTകേറ്ററിങ് ആൻഡ് ഹോട്ടൽ വർക്കേഴ്സ് യൂനിയൻ ജില്ല കൺവെൻഷൻ
text_fieldsbookmark_border
കോഴിക്കോട്: തൊഴിൽ നിയമ ഭേദഗതികളുടെ ഭാഗമായി ട്രേഡ് യൂനിയനുകളിൽനിന്ന് സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരെ ഒഴിവാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം കോർപറേറ്റുകൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള ഗൂഢശ്രമത്തിെൻറ ഭാഗമാണെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. കേറ്ററിങ് ആൻഡ് ഹോട്ടൽ വർക്കേഴ്സ് യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. യൂനിയൻ സംസ്ഥാന ട്രഷറർ പി.എച്ച്. ഉസ്മാൻ, സെക്രട്ടറി ഷാനവാസ് കോട്ടയം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി യു.കെ. അൻവർ സാദത്ത് കൊടുവള്ളി (പ്രസി), ദുർഗാദേവി (സെക്ര), മൊയ്തു കുറ്റ്യാടി (ട്രഷ) എന്നിവരെയും 13 അംഗ ജില്ല കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story