Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗാർഡിയൻഷിപ്​...

ഗാർഡിയൻഷിപ്​ സർട്ടിഫിക്കറ്റ്​ വിതരണം ചെയ്തു

text_fields
bookmark_border
കോഴിക്കോട്: നാഷനൽ ട്രസ്റ്റ് ആക്ടിനു കീഴിൽ വരുന്ന ഭിന്നശേഷി വിഭാഗത്തിൽപെട്ട മാനസികവെല്ലുവിളി നേരിടുന്നവർ, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം എന്നിവർക്കായുള്ള ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ്, നിരാമയ ഇൻഷുറൻസ് പോളിസി എന്നിവയുടെ വിതരണം ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ 10 പേർക്കുള്ള ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റും 100 പേർക്കുള്ള നിരാമയ ഇൻഷുറൻസുമാണ് വിതരണം ചെയ്തത്. ജില്ല സാമൂഹികനീതി ഓഫിസർ സി.കെ. ഷീബ മുംതാസ് അധ്യക്ഷയായിരുന്നു. നാഷനൽ ട്രസ്റ്റ് കോഴിക്കോട് എൽ.എൽ.സി കൺവീനർ പി. സിക്കന്ദർ, പി.കെ.എം. സിറാജ്, സബ്ജഡ്ജി എം.പി. ജയരാജ്, അസിസ്റ്റൻറ് കലക്ടർ കെ.എസ്. അഞ്ജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചിന്താവളപ്പിലുള്ള ഹ്യുമാനിറ്റി ചാരിറ്റബ്ൾ ട്രസ്റ്റ് ഓഫിസിൽ ഡി.എൽ.എസ്.എയുടെ സഹകരണത്തോടെ എല്ലാ ശനിയാഴ്ചകളിലും നിരാമയ ക്ലെയിം ഫോറം പൂരിപ്പിച്ചുനൽകുമെന്ന് ജില്ല സാമൂഹികനീതി ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story