Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 11:17 AM IST Updated On
date_range 16 July 2018 11:17 AM ISTവടകരയിൽ കടലാക്രമണം രൂക്ഷം
text_fieldsbookmark_border
വടകര: ആവിക്കൽ കടപ്പുറം മുതൽ മാടാക്കര ബീച്ച് വരെയുള്ള തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായി. തീരദേശത്തുള്ള 25ഓളം വീടുകളിലെ താമസക്കാർ കടൽക്ഷോഭ ഭീഷണി നേരിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ഒരു കുടുംബത്തെ മാറ്റിത്താമസിപ്പിച്ചു. കടൽവെള്ളം കയറി തീരദേശത്തെ റോഡുകളിൽ പല ഭാഗങ്ങളും തകർന്നു. ചെറുവാണ്ടി ശങ്കരൻ, എടത്തിൽ കാഞ്ചന, പുതിയ പുരയിൽ സാവിത്രി, തെക്കേ പുരയിൽ സുരേഷ്, കെ. േപ്രമൻ, കുരിയാടിയിൽ ശ്യാം ഭവനിൽ ശ്യാംരാജ്, കിണറ്റിൻകര ഭരതൻ, പാണൻറവിട ബീനാ മനോഹരൻ, പുതിയ പുരയിൽ സ്മിത സുരേഷ്, പി. ഭാർഗവൻ, വരയെെൻറ വളപ്പിൽ മധു, വരയെെൻറ വളപ്പിൽ മനോഹരൻ, വരയെെൻറ വളപ്പിൽ അനീഷ് എന്നിവരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്. പലയിടങ്ങളിലും കടൽഭിത്തി നിർമിക്കാത്തതിനാലാണ് മഴ കനക്കുമ്പോൾ കടൽവെള്ളം കരയിലേക്ക് ആഞ്ഞടിക്കുന്നത്. ആവിക്കൽ ബീച്ച് റോഡ്, കുരിയാടി ബീച്ച് റോഡ് എന്നിവ തകർന്ന നിലയിലാണ്. നിരവധി വൈദ്യുതി കാലുകളും തെങ്ങുകളും ഏതു നിമിഷവും കടപുഴകാൻ പാകത്തിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story