Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണ്ണികുളത്ത്...

ഉണ്ണികുളത്ത് വ്യാപകനാശം: വീടുകള്‍ തകര്‍ന്നു; ഗതാഗതം മുടങ്ങി

text_fields
bookmark_border
എകരൂൽ: ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉണ്ണികുളത്ത് പലയിടത്തായി നാശം. മരങ്ങള്‍വീണ് വീടുകള്‍ തകരുകയും ഗതാഗതം മുടങ്ങുകയും ചെയ്തു. വള്ളിയോത്ത് മാനത്താന്‍കണ്ടി അബ്ദുറഹിമാ‍​െൻറ വീടിന് മുകളില്‍ തെങ്ങുവീണ് വീടി‍​െൻറ അടുക്കളഭാഗം ഭാഗികമായി തകര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചയാണ് കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍വീണത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയോരത്ത് എകരൂൽ വെള്ളപ്പാലംകണ്ടി ഭാഗത്ത് മരത്തി‍​െൻറ കൊമ്പ് മുറിഞ്ഞുവീണ് ഗതാഗതം ഭാഗികമായി നിലച്ചു. കെട്ടി‍​െൻറ വളപ്പില്‍ താമസിക്കുന്ന കല്ലിടുക്കില്‍ ഷഫീഖി‍​െൻറ വീട്ടുമുറ്റത്തേക്കും മരത്തി‍​െൻറ ചില്ലകള്‍ മുറിഞ്ഞുവീണു. അപകടകരമായ രീതിയില്‍ വീടി‍​െൻറ മുറ്റത്തേക്ക് ചാഞ്ഞിരിക്കുന്ന മരത്തി‍​െൻറ ചില്ലകള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി പി.ഡബ്ല്യു.ഡി റോഡ്‌ സെക്ഷനില്‍ പരാതി നല്‍കിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഈ ഭാഗത്ത് മരം മുറിഞ്ഞുവീണ് ഷഫീഖി‍​െൻറ വീടി‍​െൻറ ചുറ്റുമതില്‍ തകര്‍ന്നിരുന്നു. വള്ളിയോത്ത് ആനപ്പാറ ഭാഗത്ത് ആറംപള്ളിക്കല്‍ പി.സി. ബഷീറി‍​െൻറ വീട്ടുമുറ്റത്തുള്ള കൂറ്റന്‍ തേക്ക്മരം ഉച്ചക്ക് 12ഒാടെ കടപുഴകി. വൈദ്യുതി ലൈനിലേക്ക് വീണ മരം നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ്‌ ഉദ്യോഗസ്ഥർ മുറിച്ചുമാറ്റി. വീടി‍​െൻറ ചുറ്റുമതില്‍ തകര്‍ന്നു. വീടിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ മുറിഞ്ഞു വീഴുകയും ചെയ്തു. വൈദ്യുതി പ്രവാഹം നേരത്തേ നിലച്ചതിനാലാണ് വലിയൊരു അപകടത്തില്‍നിന്ന് വീട്ടുകാരും റോഡിലുള്ളവരും രക്ഷപ്പെട്ടത്. മരം റോഡിന് കുറുകെ വീണതിനാല്‍ എകരൂൽ-ഇയ്യാട് നരിക്കുനി റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഫയര്‍ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ കഠിനാധ്വാനം ചെയ്താണ് രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചത്. തകര്‍ന്ന വൈദ്യുതി ലൈന്‍ പുനഃസ്ഥാപിക്കാന്‍ ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story