Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2018 11:26 AM IST Updated On
date_range 15 July 2018 11:26 AM ISTദി ഹിന്ദു
text_fieldsbookmark_border
ദി ഹിന്ദു രണ്ടാം യു.പി.എ കാലം. പതിവുപോലെ അന്നും പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പാർലമെൻറ് സ്തംഭിച്ചപ്പോൾ സ്പീക്കർ മീരാകുമാറിന് കലിയടക്കാനായില്ല. അവർ തുറന്നടിച്ചു: ''ഭാഷാപരമായി ഇൗ സഭക്ക് രണ്ട് ദൗർബല്യങ്ങളുണ്ട്. ഒന്ന്, ഇംഗ്ലീഷ് വേണ്ടത്ര വഴങ്ങാത്തതു കാരണം സഭയിൽ എന്തു നടക്കുന്നുവെന്ന് പല അംഗങ്ങൾക്കും കൃത്യമായി മനസ്സിലാകുന്നില്ല. രണ്ട്, ശശി തരൂരിനെപ്പോലുള്ളവർ പറയുന്ന ഇംഗ്ലീഷ് മറ്റുള്ളവർക്ക് പിടികിട്ടുന്നുമില്ല''. തരൂർജി 'കാറ്റിൽ ക്ലാസ്' പ്രയോഗമൊക്കെ നടത്തി മറ്റു സഭാംഗങ്ങളെ ഞെട്ടിച്ച കാലമായിരുന്നു അത്. അതിെൻറ ചെലവിൽ മന്ത്രിവരെയായി. സ്പീക്കർ കാര്യം തുറന്നുപറഞ്ഞിട്ടും കടുകട്ടി ആംഗലേയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ യു.എൻ പ്രതാപം അനുവദിച്ചില്ല. പുതിയ ഇംഗ്ലീഷ് പദങ്ങളും പ്രയോഗങ്ങളും മാലോകരെ കേൾപ്പിച്ചുകൊണ്ടിരിക്കുന്നതിൽ പ്രത്യേക സുഖം അനുഭവിക്കുന്നയാളാണ്. മന്ത്രിപ്പണി പോയി പ്രതിപക്ഷത്തെത്തിയിട്ടും ആ സ്വഭാവത്തിന് മാറ്റമൊന്നും വന്നിട്ടില്ല. അങ്ങനെയാണ് ചാനൽ സിംഹം അർണബിനുനേരെ 'എക്സാസ്പെരേറ്റിങ് ഫെരാഗോ' എന്ന അസ്ത്രം തൊടുത്തത്. സർവവിജ്ഞാനങ്ങളുടെയും അവസാന വാക്ക് ഗൂഗിളാണെന്ന് ധരിച്ചവരെ 'വെബാഖൂഫ്' എന്ന് ട്രോളിയതുമൊക്കെ ഇൗ സ്വഭാവത്തിെൻറ ഭാഗമായാണ്. പാർട്ടിക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ എതിരാളികളെ അടിച്ചിരുത്താൻ ഭാഷയെ ആയുധമാക്കിയതിെൻറ ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ട്. ഭാഷ മാത്രമല്ല, ചരിത്രവും ഇതിഹാസവുമൊക്കെ ദൗർബല്യങ്ങളാണ്. ആ വകയിലും പ്രയോഗങ്ങൾ ധാരാളം വന്നിട്ടുണ്ട്. ഇപ്പോൾ കാവിക്കൊടിക്കാർ വലിയ കാര്യമായി കൊണ്ടുനടക്കുന്ന 'ഹിന്ദു പാകിസ്താ'നൊക്കെയുണ്ടല്ലോ, ചരിത്രം പരിശോധിച്ചാൽ ഒന്നുമല്ലെന്ന് പറയേണ്ടിവരും. സ്വയം പ്രഖ്യാപിത ഹിന്ദുവാണ്. പല പരിഷ്കാരികളും തങ്ങൾ 'എന്തുകൊണ്ട് ഹിന്ദുവല്ല', 'മുസ്ലിം അല്ല' എന്നൊക്കെ സിദ്ധാന്തങ്ങൾ ചമച്ചപ്പോൾ 'ഞാൻ എന്തുകൊണ്ട് ഹിന്ദുവാണ്' എന്ന് ഉറക്കെ പറഞ്ഞിട്ടുണ്ട്. ആ പേരിൽ പുസ്തകവും ഇറക്കി. സനാതന ഹിന്ദുധർമത്തിൽ തന്നെ 'പരിഷ്കരണ വാദ'ത്തിനും ജാതി നിർമൂലനത്തിനുെമാക്കെ പഴുതുണ്ടെന്നാണ് ആ തീസിസ് പറയുന്നത്. അതുകൊണ്ടുതന്നെ, സ്വത്വവാദികൾക്ക് അതത്ര ഇഷ്ടപ്പെട്ടിട്ടില്ല. കാലം പിന്നെയും പിറകോട്ട് പോയാൽ എത്തിനിൽക്കുക 'ദ ഗ്രേറ്റ് ഇന്ത്യൻ നോവലി'ലാണ്. 80കളിലാണത്. അന്ന് അൽപം ഫിക്ഷെൻറ അസുഖമുണ്ടായിരുന്നു. അങ്ങനെയാണ് ആ നോവൽ രചിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും അതിനുശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിലെ രാഷ്്ട്രീയ സ്ഥിതിവിശേഷങ്ങളുമൊക്കെ 'മഹാഭാരത'ത്തിെൻറ മേെമ്പാടിയോടെ അവതരിപ്പിക്കുന്ന ഹാസ്യനോവൽ. നോവലിലെ കൃഷ്ണമേനോൻ എന്ന കഥാപാത്രത്തിലൂടെ കടന്നുപോകുേമ്പാൾ അത് ഭഗവാൻ കൃഷ്ണനാേണാ അതോ സാക്ഷാൽ എ.കെ.ജിയാണോ എന്ന് ആർക്കും സംശയം തോന്നും. രണ്ടായാലും കഥെയാഴുക്കിന് ഭംഗം വരില്ല. ഇങ്ങനെ ഹിന്ദു ധർമങ്ങൾക്കും പുരാണങ്ങൾക്കുമെല്ലാം പുതിയ തലങ്ങൾ അന്വേഷിച്ച കറകളഞ്ഞൊരു ഹിന്ദു വിശ്വാസി 'ഹിന്ദു പാകിസ്താൻ' എന്നു പറഞ്ഞാൽ അതിലെന്താണ് കുഴപ്പം? അതൊരു രാഷ്്ട്രീയ വിമർശനം മാത്രമല്ലേ. ഇനിയും ഹിന്ദുത്വ സർക്കാറാണ് വരുന്നതെങ്കിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി എന്താകുമെന്ന് മാത്രമല്ലേ അതിനർഥമുള്ളൂ. അതിെൻറ പേരിൽ കേസിനൊക്കെ പോകുന്നുവെങ്കിൽ അത് ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമല്ലാതെ എന്തു പറയാൻ. അല്ലെങ്കിലും കേസും കോടതിയുമൊക്കെ എത്രയോ കണ്ട ആളെ ഒരു മജിസ്ട്രേറ്റ് കോടതി കാട്ടിയാണോ പേടിപ്പിക്കേണ്ടത്. പുതുനൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തിരുത്തൽവാദിയാണ്; വിവാദങ്ങളുടെ കൂട്ടുകാരനും. പതിനൊന്ന് വർഷം മുമ്പ്, 'വിശ്വപൗരത്വം' ഉപേക്ഷിച്ച് ഇന്ത്യയിൽ പറന്നെത്തിയതിെൻറ പിറ്റേന്നാൾ മുതലേ ഇങ്ങനെയാണ്. രാഷ്ട്രീയത്തിൽ സജീവമായതിനു ശേഷം പിന്നെ പറയുകയുംവേണ്ട. ദേശീയ ഗാനം ചൊല്ലുേമ്പാൾ പാരമ്പര്യ രീതി വിട്ട്, അമേരിക്കൻ മോഡലിൽ വലതുകൈ നെഞ്ചോട് ചേർത്തുവെക്കണമെന്ന് നിർദേശിക്കുേമ്പാൾ കേന്ദ്രസഹമന്ത്രിയായിരുന്നു. െഎ.പി.എൽ ഇടപാടിൽ മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്തു. മൻമോഹൻ േപായി മോദി വന്നപ്പോൾ ചിലരെല്ലാം അടക്കംപറഞ്ഞു, തരൂർ കൂറുമാറുമെന്ന്. മോദിയുടെ ഇസ്രായേൽ ബന്ധം അടക്കമുള്ള വിദേശ നയങ്ങളെ പിന്തുണച്ചപ്പോൾ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് ഉറപ്പായെന്ന് കോൺഗ്രസുകാരടക്കം കരുതി. തൊട്ടടുത്ത നിമിഷം, മോദിയുടെ നോട്ട് നിരോധനത്തെ കളിയാക്കിയപ്പോഴാണ് ശ്വാസം നേരെ വീണത്. ഒരാളുടെ രക്തമൂറ്റിയ ശേഷം അയാളോട് നൃത്തംചെയ്യാൻ പറയുന്നതുപോലെയാണ് മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങളെന്ന് കണക്കിന് കളിയാക്കിയിട്ടുണ്ട്. വലിയ ബ്രിട്ടീഷ് വിരോധിയായതുകാരണം, അവർ കൊണ്ടുവന്ന പാർലമെൻററി സംവിധാനത്തോട് അശേഷം യോജിപ്പില്ല. അതിനാൽ, ആരു ഭരിച്ചാലും ഉടൻ പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറണമെന്ന് പാർലമെൻറിലടക്കം പറയാൻ ധൈര്യം കാണിച്ചിട്ടുണ്ട്. 1956 മാർച്ച് ഒമ്പതിന്, പാലക്കാട്ടുകാരായ ചന്ദ്രെൻറയും ലില്ലിയുടെയും മകനായി ലണ്ടനിൽ ജനനം. ലണ്ടൻ, മുംബൈ, ഡൽഹി, കൊൽക്കത്ത, മസാചുസറ്റ്സ് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 1978 മുതൽ െഎക്യരാഷ്ട്ര സഭയിൽ. യു.എൻ അഭയാർഥി ഏജൻസിയിൽ (യു.എൻ.എച്ച്.സി.ആർ) ദീർഘകാലം പ്രവർത്തിച്ചു. യു.എൻ.എച്ച്.സി.ആറിെൻറ സിംഗപ്പൂർ മേധാവിയായിരിക്കെ, വിയറ്റ്നാമിൽനിന്നുള്ള അഭയാർഥികളെ (ബോട്ട് പീപ്ൾ) രക്ഷപ്പെടുത്താനായി നടത്തിയ ദൗത്യങ്ങൾ യു.എൻ ചരിത്രത്തിലെത്തന്നെ സുവർണാധ്യായങ്ങളിലൊന്നാണ്. 1996ൽ, യു.എൻ സെക്രട്ടറി ജനറൽ കോഫി അന്നാെൻറ അസിസ്റ്റൻറായി. 2001ൽ യു.ൻ അണ്ടർ സെക്രട്ടറിയായി. 2006ൽ, യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തിനായി ബാൻ കി മൂണുമായി മത്സരത്തിനിറങ്ങി. പക്ഷേ, ഭാഗ്യം മൂണിനായിരുന്നു. അതിനുശേഷമാണ്, യു.എൻ ബന്ധം വിച്ഛേദിച്ച് രാഷ്ട്രസേവനത്തിനായി അനന്തപുരിയിലെത്തിയത്. ആദ്യ ഭാര്യ തിലോത്തമ മുഖർജിയിൽ രണ്ടു മക്കളുണ്ട്. യു.എൻ കാലത്ത് കാനഡക്കാരി ക്രിസ്റ്റ ഗെയിലിനെ വിവാഹം ചെയ്തു. ആ ബന്ധം ഉപേക്ഷിച്ച ശേഷമാണ് സുനന്ദ പുഷ്കർ ജീവിതത്തിലേക്ക് കടന്നുവന്നത്. അവരുടെ ദുരൂഹ മരണത്തിെൻറ പേരിലുള്ള പുകിൽ കെട്ടടങ്ങിയിട്ടില്ല. ഏതായാലും ജാമ്യം കിട്ടിയിട്ടുണ്ട്. അതിനിടയിലാണിപ്പോൾ 'ഹിന്ദു പാകിസ്താൻ' കേറിവന്നിരിക്കുന്നത്. മുൻ വിവാദങ്ങളിലൊന്നും പാർട്ടി കൂടെനിന്ന ചരിത്രമില്ല. പക്ഷേ, കാര്യങ്ങൾ അൽപം വ്യത്യസ്തമായാണ് പോകുന്നത്. രാഹുൽ മുതൽ ചെന്നിത്തല വരെയുള്ളവർ പണ്ട് എൻ.എസ്.എസ് കളിയാക്കിയ 'ഡൽഹി നായർ'ക്കൊപ്പംതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story