Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിപ്പൂരി​നോടുള്ള...

കരിപ്പൂരി​നോടുള്ള അവഗണന ............. കക്ഷിരാഷ്​ട്രീയ ഭേദമില്ലാതെ ഒന്നിക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒന്നിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എം.കെ. രാഘവൻ എം.പി നടത്തുന്ന 24 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിപ്പൂരി​െൻറ കാര്യത്തിൽ സംസ്ഥാനത്തുനിന്നുള്ള എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എം.പിമാരുടെ കൂട്ടായ ശ്രമം വേണം. സാധാരണക്കാർ ആശ്രയിക്കുന്ന വിമാനത്താവളത്തെ ഇല്ലായ്മ ചെയ്യുകയാണ്. ഇത് ആഡംബര വിമാനത്താവളമല്ല. കരിപ്പൂരിനെതിരെ ആരെങ്കിലും പിന്നിൽനിന്ന് കളിച്ചാൽ ജനകീയ മുന്നേറ്റത്തിൽ ആ കളികൾ തകരും. ഇൗ മാസം 18ന് േവ്യാമയാന മന്ത്രി സുരേഷ് പ്രഭുവിനെ എം.പിമാർ കാണുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്താനും ശ്രമിക്കും. കണ്ണൂർ വിമാനത്താവളം നന്നാവെട്ട; അതിനൊപ്പം കരിപ്പൂരും വികസിക്കെട്ട. കരിപ്പൂരി​െൻറ വികസന തടസ്സം നീക്കാൻ അധികാരസ്ഥാനത്തുള്ളവർ അൽപംകൂടി ഉത്സാഹം കാട്ടണെമന്നും ഇക്കാര്യത്തിൽ പ്രതീക്ഷയുെണ്ടന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി, പ്രതീക്ഷ തെറ്റിയാൽ സ്വരം കടുക്കുെമന്ന് വ്യക്തമാക്കി. നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങൾ വികസിക്കുന്നത് കരിപ്പൂരി​െൻറ ചെലവിൽ വേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ മുന്നറിയിപ്പ് നൽകി. അങ്ങനെ ആരെങ്കിലും മനക്കോട്ട കെട്ടുന്നുണ്ടെങ്കിൽ ജനകീയ മുന്നേറ്റത്തിൽ ആ സ്വപ്നങ്ങൾ തകർന്നടിയുമെന്ന് മുനീർ പറഞ്ഞു. വിമാനത്താവള വികസനം നാടി​െൻറ പ്രശ്‌നമായി കണ്ട് എല്ലാ രാഷ്ട്രീയ, സാമൂഹിക-വ്യവസായ സംഘടനകളും സമരമുഖത്ത് അണിനിരക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story