Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെസിൽ കയറി കഞ്ഞിവെച്ചു...

മെസിൽ കയറി കഞ്ഞിവെച്ചു കുടിച്ചശേഷം മോഷണം

text_fields
bookmark_border
* വെള്ളമുണ്ട എട്ടേനാലിലെ 'രുചി' വനിത മെസ് ഹൗസിലാണ് വേറിട്ട മോഷണം * 5000 രൂപയോളം മോഷ്ടാവ് കവർന്നു വെള്ളമുണ്ട: കക്കാൻ കയറിയത് മെസിലാകുേമ്പാൾ 'രുചി' അറിയാതെ പോകാനാകുമോ. രാത്രി വെച്ചുവിളമ്പാൻ ജീവനക്കാരില്ലാത്തതിനാൽ ഭക്ഷണം സ്വയം ഉണ്ടാക്കുക തന്നെ. ഗ്യാസ് കത്തിച്ച് അരി അടുപ്പത്തിട്ടു. വേവാൻ സമയമെടുക്കും, അതിനു മുമ്പ് ഒരു കുളി പാസാക്കാം. വെള്ളം ചൂടാക്കി കുളിച്ച ശേഷം ഉണ്ടാക്കിയ കഞ്ഞി കുടിച്ച് വിശപ്പടക്കി കള്ളൻ നേരെ മോഷണത്തിലേക്ക് കടന്നു. വെള്ളമുണ്ട എട്ടേനാൽ ടൗണിലെ എ.യു.പി സ്കൂളിന് മുന്നിലെ 'രുചി' വനിത മെസ് ഹൗസിലാണ് കഴിഞ്ഞ ദിവസം രാത്രി ഇൗ വേറിട്ട മോഷണം നടന്നത്. പരിസരത്ത് ആളുകൾ ഉണ്ടായിരിക്കെയാണ് മണിക്കൂറുകൾ മെസിനുള്ളിൽ ചെലവിട്ട് മോഷണം. 5000 രൂപയോളം മോഷ്ടാവ് കവർന്നു. കുറച്ചു സ്ത്രീകൾ ചേർന്ന് സ്വയംസംരംഭമായി നടത്തുന്ന മെസാണിത്. അലുമിനിയം ഷീറ്റ് കൊണ്ട് മറച്ചുണ്ടാക്കിയ മെസി​െൻറ മുൻവശത്തെ പൂട്ട് തകർത്താണ് കള്ളൻ അകത്തു കയറിയത്. തൊട്ടടുത്ത ലൈബ്രറി ഹാളിൽ ആളുകൾ ഫുട്‌ബാൾ ലോകകപ്പ് കളി കാണുന്ന സമയത്തുതന്നെ ആരേയും കൂസാതെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അരിയെടുത്ത് കഞ്ഞി െവച്ചു. വെള്ളം ചൂടാക്കി അകത്തുെവച്ചുതന്നെ കുളിക്കുകയും ചെയ്തു. വിശപ്പടക്കിയ ശേഷം, മെസ്വാടക നൽകുന്നതിനായി മാറ്റി െവച്ച നാലായിരം രൂപയും, പാലിയേറ്റിവ്, ബാഫഖി ഹോം എന്നിവയുടെ സംഭാവനപ്പെട്ടിയിൽ നിന്നും ആയിരം രൂപയോളവും മോഷ്ടിച്ചു. മേശവലിപ്പിലെ നാണയ തുട്ടുകളടക്കം പെറുക്കി എടുത്ത കള്ളൻ 50 പൈസയുടെ നാണയം മാത്രം തിരിച്ചു െവച്ചു. മെസിെല പഴയ സോപ്പ് എടുക്കാതെ പുതിയ സോപ്പ് എടുത്താണ് മോഷ്ടാവ് കുളിച്ചത്. കുളിച്ച ശേഷം തോർത്ത് മേശപ്പുറത്ത് വിരിച്ചിട്ടു. കൊണ്ടുവന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്ററും മെസ് ഹൗസിൽ ഉപേക്ഷിച്ചാണ് കള്ളൻ തിരിച്ചുപോയത്. സ്ത്രീകൾ രാവിലെ മെസ് തുറക്കാനെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. തുടർന്ന്, വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേ സ്റ്റേഷൻ പരിധിയിൽ അടുത്ത ദിവസങ്ങളിലായി വിവിധ ഇടങ്ങളിൽ വ്യാപകമായി മോഷണശ്രമം നടന്നിരുന്നു. പൊലീസ് കാവലുള്ള സ്ഥലത്തും, കൗതുകമുണ്ടാകുന്ന തരത്തിലുമാണ് വിവിധ മോഷണങ്ങൾ നടന്നിരിക്കുന്നത്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലീസിനെ വട്ടം കറക്കുകയാണ്. WEDWDL8 മോഷണം നടന്ന വനിതാ ഹോട്ടലി​െൻറ ഉൾഭാഗം ഗ്രീൻ േപ്രാട്ടോകോൾ പ്രവർത്തനം സംസ്ഥാനത്തിന് മാതൃകയാകണം- ജില്ല കലക്ടർ കൽപറ്റ: ജില്ലയിലെ സർക്കാർ ഓഫിസുകളിലെ ഗ്രീൻ േപ്രാട്ടോകോൾ പ്രവർത്തനം കർശനമായി പാലിച്ച് സംസ്ഥാനത്തിന് മാതൃകയാകണമെന്ന് ജില്ല കലക്ടർ എ.ആർ. അജയകുമാർ. 30 മൈേക്രാണിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം സർക്കാർ നിരോധിച്ചിട്ടുണ്ടെന്നും അത് പാലിക്കുന്നതിന് തദ്ദേശ ഭരണസ്ഥാപനാധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. 'ഹരിതകേരളം' പ്രവർത്തന പുരോഗതി അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഹരിതകർമ സേന രൂപവത്കരിച്ച് കുടുംബശ്രീ മിഷൻ മുഖേന മാലിന്യ ശേഖരണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബ്ലോക്കടിസ്ഥാനത്തിൽ െഷ്രഡിങ് മെഷീൻ സ്ഥാപിച്ചു. വൈത്തിരി, പൊഴുതന, മൂപ്പൈനാട്, തിരുനെല്ലി, പൂതാടി, തൊണ്ടർനാട് മീനങ്ങാടി അമ്പലവയൽ, മുട്ടിൽ, എടവക എന്നീ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടം പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു. കൽപറ്റ, മാനന്തവാടി മുനിസിപ്പാലിറ്റികൾ മാലിന്യ സംസ്കരണത്തിന് യഥാക്രമം 2.22, 3 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. ബത്തേരി മുനിസിപ്പാലിറ്റിയിൽ മാലിന്യ സംസ്കരണത്തിന് കരിവള്ളിക്കുന്നിൽ പൊതുസ്വകാര്യ സംരംഭമായി ബയോമെക്കനൈസേഷൻ യൂനിറ്റ്് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഹരിതകേരള മിഷൻ പദ്ധതി പ്രകാരമുള്ള പദ്ധതികൾ സമർപ്പിച്ചിട്ടില്ല. ഇതി​െൻറ പ്രവർത്തനം 40 ശതമാനം പിന്നിട്ടതായും ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ അറിയിച്ചു. പഞ്ചായത്തുതല നീർത്തട മാസ്റ്റർ പ്ലാൻ തയാറാക്കുന്നത് അന്തിമ ഘട്ടത്തിലാണെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. 120 ഹെക്ടർ തരിശു നിലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 1.5 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്തെന്ന് സോഷ്യൽഫോറസ്ട്രി വിഭാഗം പറഞ്ഞു. തേക്ക്, മഹാഗണി, പുളി, ചെറുനാരകം, നെല്ലി, ഉങ്ങ്, മരുത്, ചെമ്പകം, വേപ്പ്, കണിക്കൊന്ന, ലക്ഷ്മിതരു, മുള, കറിവേപ്പ് എന്നീ ഇനങ്ങളിൽപ്പെട്ട തൈകളാണ് വിതരണം ചെയ്തത്. ഹരിതകേരളം ജില്ലാ കോഓഡിനേറ്റർ ബി.കെ. സുധീർ കിഷൻ, ജില്ല പ്ലാനിങ് ഓഫിസറുടെ ചുമതലയുള്ള സുഭദ്രാ നായർ, ജില്ല ശുചിത്വമിഷൻ കോഓഡിനേറ്റർ പി.എ. ജസ്റ്റിൻ, എ.ഡി.സി (ജനറൽ) പി.സി. മജീദ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. വിദ്യാഭ്യാസ സഹായം കൽപറ്റ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് 2017-18 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി വിദ്യാഭ്യാസ സഹായത്തിനുള്ള അപേക്ഷ വ്യാഴാഴ്ച വരെ സ്വീകരിക്കും. ഫോൺ: 04936 204602.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story