'മാധ്യമം' വെർച്വൽ ഷൂട്ടൗട്ട്​ മത്സരം ​'ആവേശ ഫൈനലിൽ'

05:53 AM
12/07/2018
കോഴിക്കോട്: ലോകകപ്പ് ആവേശം വാനോളമുയർത്തി ഹൈലൈറ്റ് മാളിൽ 'മാധ്യമം' വെർച്വൽ ഷൂട്ടൗട്ട് മത്സരം ഫുട്ബാൾ പ്രേമികൾക്ക് വേറിട്ട അനുഭവമാകുന്നു. വിഡിയോ ഗെയിമിന് സമാനമായ വെർച്വൽ ഷൂട്ടൗട്ടിന് ദിവസേന നൂറുകണക്കിന് ആളുകളാണ് പെങ്കടുക്കുന്നത്. സാങ്കൽപികമായി ഫുട്ബാൾ കളിക്കുന്ന സംവിധാനമാണ് ഷൂട്ടൗട്ടിനായി മാളിൽ ഒരുക്കിയിരിക്കുന്നത്. സാങ്കൽപിക മൈതാനവും പന്തും വലിയ സ്ക്രീനിൽ തെളിയുേമ്പാൾ മത്സരിക്കുന്ന വ്യക്തി തയാറായി നിൽക്കണം. മുന്നിൽ കാണുന്ന സെൻസർ കിക്കെടുക്കുന്നയാളെ ഒപ്പിയെടുക്കും. പിന്നെ കമ്പ്യൂട്ടറി​െൻറ നിർേദശമനുസരിച്ച് ഗോൾപോസ്റ്റ് ലക്ഷ്യമാക്കി കിക്കെടുത്ത് മികച്ച ഷൂട്ടറാണെന്ന് തെളിയിക്കാം. അതിനു ശേഷം ടി.വി സ്ക്രീനിലെ 'കളിക്കാരൻ' തൊടുത്തുവിടുന്ന ഷോട്ടുകൾ തടുത്ത് മികച്ച ഗോൾകീപ്പറുമാകാം. കിക്കെടുക്കാനും ഗോൾ വല കാക്കാനും മൂന്നുവീതം അവസരങ്ങളാണുള്ളത്. ആറ് അവസരങ്ങളും വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളുമായി തിരിച്ചുപോകാം. അഞ്ച് എണ്ണം വിജയിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. അഞ്ചു വയസ്സു മുതൽ 60 വയസ്സുവരെയുള്ളവർ വെര വലിയ ആവേശത്തോടെയാണ് മത്സരത്തിൽ പെങ്കടുക്കുന്നത്. ഫുട്ബാൾ പ്രേമികളായ സ്ത്രീകളും ഒരു കൈ നോക്കാൻ മറക്കുന്നില്ല. സാങ്കൽപിക മത്സരം നന്നേ ഇഷ്ടമായെന്നും ഗോളടിക്കുേമ്പാൾ കാണികളുടെ കൈയടി കിട്ടിയപ്പോൾ ഏറെ സന്തോഷമായെന്നും മത്സരത്തിൽ പെങ്കടുത്ത മലപ്പുറം സ്വദേശിയും നാലാം ക്ലാസ് വിദ്യാർഥിയുമായ നാസിഫ് പറഞ്ഞു. മാധ്യമം േസാക്കർ കാർണിവലി​െൻറ ഭാഗമായി 'ലക്കി ഡ്രോ' നറുക്കെടുപ്പും സംഘടിപ്പിക്കുന്നുണ്ട്. ലോകകപ്പ് ഫൈനലിനു ശേഷം ഇതി​െൻറ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഇതോടനുബന്ധിച്ച് ജൂലൈ 12, 13 തീയതികളിൽ വൈകീട്ട് അഞ്ചു മുതൽ ആറുവെര റെഡ് എഫ്.എം നടത്തുന്ന ലോകകപ്പ് ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികളെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഹൈലൈറ്റ് മാൾ, അൽഹിന്ദ്, കോട്ടൺസ് മെൻസ്വെയർ, കള്ളിയത്ത് ടി.എം.ടി, എയർ ഇന്ത്യ എക്സ്പ്രസ്, റെഡ് എഫ്.എം എന്നിവയുമായി സഹകരിച്ച് നടത്തുന്ന വെർച്വൽ ഷൂട്ടൗട്ട് ലോകകപ്പ് കഴിയുന്നതുവരെ തുടരും. വൈകീട്ട് മൂന്ന് മുതൽ 8.30 വരെയാണ് മത്സരം. ജൂൺ 27ന് മുൻ ഇന്ത്യൻ ടീം ഗോൾകീപ്പർ കെ.പി. സേതുമാധവനാണ് മത്സരം ഉദ്ഘാടനം ചെയ്തത്.
Loading...
COMMENTS