നവദമ്പതികളുടെ കൊലപാതകം: സൈബർ അന്വേഷണത്തിലേക്ക് കേന്ദ്രീകരിക്കുന്നു

05:53 AM
12/07/2018
നവദമ്പതികളുടെ കൊലപാതകം: സൈബർ അന്വേഷണത്തിലേക്ക് കേന്ദ്രീകരിക്കുന്നു * കൊലപാതകം നടന്ന വീട്ടിലെ കിണറുൾപ്പെടെ വെള്ളംവറ്റിച്ചു പരിശോധിച്ചു മാനന്തവാടി: നവദമ്പതികൾ കിടപ്പുമുറിയിൽ വെട്ടേറ്റ് കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും തെളിവുകൾ ലഭിക്കാതായതോടെ പൊലീസ് സൈബർ അന്വേഷണത്തിൽ കേന്ദ്രീകരിക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉൾപ്പെടെയുള്ള പ്രത്യക്ഷ തെളിവുകളൊന്നും ലഭിക്കാതായതോടെയാണ് സൈബർ അന്വേഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊലീസ് നിർബന്ധിതരായത്. ജില്ല ക്രൈം ഡിറ്റാച്ച്മ​െൻറ് ഡിവൈ.എസ്.പി സുരേന്ദ്രനു കീഴിലുള്ള ജില്ലയിയിലെ മുഴുവൻ ടീമും അന്വേഷണത്തിൽ പങ്കെടുക്കും. കൊലപാതകം നടന്ന ദിവസവും അതി​െൻറ തൊട്ടടുത്ത ദിവസങ്ങളിലും പ്രദേശത്തെ ടവറുകൾ വഴി പോയ മൊബൈൽ കോളുകളും സംഭാഷണങ്ങളും സൂക്ഷ്മപരിശോധന നടത്തുന്ന ജോലിയാണ് പ്രധാനമായും നടക്കുന്നത്. ഇതിലൂടെ തുമ്പ് ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതേസമയം, ഒരാഴ്ച പിന്നിടുമ്പോഴും കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോൺ പ്രവർത്തനക്ഷമമാകാത്തത് പൊലീസിനെ കുഴക്കുന്നത്. ബുധനാഴ്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൊലപാതകം നടന്ന വീട്ടിലെയും സമീപത്തെ രണ്ടു വീടുകളിലെയും കിണറുകൾ വറ്റിച്ച് പരിശോധന നടത്തി. എന്നാൽ, ഫലമൊന്നുമുണ്ടായില്ല. കൊല്ലാൻ ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമം പ്രതികൂല കാലാവസ്ഥമൂലം ഏതാണ്ട് തടസ്സപ്പെട്ട നിലയിലാണ്. ജൂലൈ ആറിനാണ് തൊണ്ടർനാട് കണ്ടത്തുവയൽ പന്ത്രണ്ടാം മൈൽ വാഴയിൽ ഉമ്മർ (27), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു * ഒഴിവായത് വലിയ ദുരന്തം വൈത്തിരി: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഗാരേജിനു സമീപം 11 കെ.വി വൈദ്യുതി പോസ്റ്റ് കാറിടിച്ചു തകർന്നു. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിനോട് ചേർന്ന ഭാഗത്തു പോസ്റ്റ് താഴ്ന്നുനിന്നതു ഭീതി പരത്തി. ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനത്തി​െൻറ നമ്പർ ലഭ്യമായതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ പൊലീസിൽ പരാതി നൽകി. വിവരമറിഞ്ഞയുടൻ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ലൈൻ ഓഫ് ചെയ്തു. വൈകീട്ടോടെ പോസ്റ്റ് പുനഃസ്ഥാപിച്ചു. WEDWDL25 കൽപറ്റ കെ.എസ്.ആർ.ടി.സി ഗാരേജിനു സമീപം കാറിടിച്ചു തകർന്ന വൈദ്യുതി പോസ്റ്റ്
Loading...
COMMENTS