ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം

05:53 AM
12/07/2018
വൈത്തിരി: വയനാട് ചുരത്തിൽ വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് ജില്ല കലക്ടർ ഉത്തരവിറക്കി. വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പി​െൻറ പശ്ചാത്തലത്തിലാണ് നിയന്ത്രണം. കെ.എസ്.ആർ.ടി.സി, ചുരത്തിലൂടെ പെർമിറ്റുള്ള ലൈൻ ബസുകൾ, ചെറിയ വാഹനങ്ങൾ എന്നിവയൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. വ്യാഴാഴ്ച രാവിലെ മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെയാണ് നിയന്ത്രണം.
Loading...
COMMENTS