Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2018 2:32 PM IST Updated On
date_range 11 July 2018 2:32 PM ISTനവദമ്പതികളുടെ കൊലപാതകം: ആയുധം കണ്ടെത്താന്‍ ഊർജിത നീക്കം
text_fieldsbookmark_border
മാനന്തവാടി: കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈലിൽ നവദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പൊലീസ് ഊർജിത നീക്കം തുടങ്ങി. പ്രതികൂല കാലാവസ്ഥയിലും പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും തോടുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കനത്ത മഴയെ വകവെക്കാതെ അന്വേഷണ സംഘത്തില്‍നിന്നു ഒരു വിഭാഗത്തെ ഇതിനായി മാത്രം നിയോഗിച്ചിരിക്കുകയാണ്. ഇരുമ്പ് പൈപ്പോ, കമ്പിപ്പാര പോലുള്ള ആയുധങ്ങൾകൊണ്ടോ ആയിരിക്കാം കൊല നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. രാപകല്‍ വ്യത്യാസമില്ലാതെ ആറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് കേസന്വേഷണം പുരോഗമിക്കുന്നത്. ഇതു കൂടാതെ രഹസ്യാന്വേഷണ വിഭാഗവും സൈബർസെല്ലും അവരുടേതായ വഴിയിൽ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തില്‍ പുരോഗതിയുള്ളതായാണ് പൊലീസ് നല്‍കുന്ന സൂചന. രണ്ടോ മൂന്നോ ദിവസംകൊണ്ട് കൊല നടത്തിയവരിലേക്ക് എത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ പുരോഗതി വിലയിരുത്താനായി തിങ്കളാഴ്ച രാത്രിയില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, അന്വേഷണം സംബന്ധിച്ച ചെറിയ സൂചനകള്‍പോലും പുറത്തുവിടാതിരിക്കാന്‍ സംഘാംഗങ്ങള്‍ക്ക് ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനാണ് ഈ ജാഗ്രതയെന്നാണ് വിശദീകരണം. പ്രതികള്‍ രക്ഷപ്പെടിെല്ലന്ന ഉറപ്പു മാത്രമാണ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും നല്‍കുന്നത്. സംഭവദിവസം പ്രദേശത്ത് എത്തിയ വാഹനങ്ങളെ സംബന്ധിച്ച് വിവര ശേഖരണത്തിനായി സി.സി.ടി.വി പരിശോധന ഇപ്പോഴും തുടരുകയാണ്. മാനന്തവാടി മേഖലയിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാള പരിശോധനയും വെള്ളമുണ്ട പൊലീസ് സറ്റേഷനിൽ നടക്കുന്നുണ്ട്. കൊല്ലപ്പെട്ട ഫാത്തിമയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ സ്വിച്ച് ഓണ്‍ ചെയ്താലും തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ പൊലീസിനുണ്ട്. എന്നാല്‍, പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വരുന്നത് പല തെളിവുകളും നഷ്ടപ്പെടാനിടയാക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഫാത്തിമയുടെ ഫോൺ തുടർച്ചയായ അഞ്ചാം ദിവസവും പ്രവർത്തനക്ഷമമായിട്ടില്ല. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ ആണെന്ന സൂചനയും ശക്തമാണ്. എന്നാൽ, ഇവ സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story