Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 11:06 AM IST Updated On
date_range 10 July 2018 11:06 AM ISTസംരംഭകനാകാൻ അവസരമൊരുക്കി 'എെൻറ ഗ്രാമം'
text_fieldsbookmark_border
കോഴിക്കോട്: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിലൂടെ സർക്കാർ നടപ്പാക്കുന്ന എെൻറ ഗ്രാമം പദ്ധതിയിൽ വ്യവസായം തുടങ്ങാൻ അവസരം. 18 വയസ്സിന് മുകളിലുള്ള വ്യക്തികൾ, സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ധർമസ്ഥാപനങ്ങൾ എന്നിവക്ക് പദ്ധതിയിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിന് ധനസഹായം നൽകും. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പദ്ധതിയിൽ പരമാവധി അഞ്ചുലക്ഷം രൂപയാണ് ലഭിക്കുക. ഓരോ ലക്ഷം രൂപക്കും ഒരാൾക്ക് വീതം തൊഴിൽ ലഭ്യമാക്കണം. ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് മൊത്തം പദ്ധതി ചെലവിെൻറ 25 ശതമാനവും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 40 ശതമാനവും മാർജിൻ മണിയായി ലഭിക്കും. ജനറൽ വിഭാഗത്തിൽപെട്ട സംരംഭകർ പത്തും മറ്റ് വിഭാഗങ്ങൾ അഞ്ചും ശതമാനം തുക സ്വന്തമായി മുതൽ മുടക്കണം. മത്സ്യം, മാംസം, മദ്യം, പുകയില മറ്റ് ലഹരി വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കള്ള്, മത്സ്യമാംസങ്ങൾ എന്നിവ ലഭിക്കുന്ന ഹോട്ടൽ വ്യവസായം, തേയില, കാപ്പി, റബ്ബർ മുതലായവയുടെ കൃഷി, പട്ടുനൂൽ പുഴുവളർത്തൽ, മൃഗസംരക്ഷണം, പോളിത്തീൻ ബാഗുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ നിർമാണം, ഗതാഗത വാഹനങ്ങളുമായി ബന്ധപ്പെട്ട വ്യവസായം എന്നിവക്ക് സഹായം ലഭ്യമാകില്ല. ഖാദി ഗ്രാമവ്യവസായ ബോർഡിൽ പ്രാഥമിക പരിശോധനക്ക് ശേഷം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായ ടാക്സ് കമ്മിറ്റിയാണ് അപേക്ഷകരിൽനിന്ന് അർഹരെ കണ്ടെത്തുക. പദ്ധതിയിൽ ആഗ്രഹിക്കുന്ന സംരംഭകർക്ക് ചെറൂട്ടി റോഡിലുള്ള കേരള ഖാദി ഗ്രാമവ്യവസായ ബോർഡിെൻറ ജില്ല ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0495 2366156. നോഡൽ ഓഫിസർ 8281528279, 9496133853.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story