Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എഫ്...

എസ്.എസ്.എഫ് സാഹിത്യോത്സവത്തിന് ഉജ്ജ്വല സമാപനം

text_fields
bookmark_border
കുറ്റിച്ചിറ: എസ്.എസ്.എഫ് കുറ്റിച്ചിറ സെക്ടറി​െൻറ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി വലിയങ്ങാടി വലിയപറമ്പില്‍ സംഘടിപ്പിച്ച 25ാമത് സാഹിത്യോത്സവത്തിന് ഉജ്ജ്വല സമാപനം. എസ്.എസ്.എഫ് നൈനാംവളപ്പ് യൂനിറ്റ് ജേതാക്കളായി. കല്ലായി, കുത്ത്കല്ല് യൂനിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എസ്.എസ്.എഫ് സെക്ടര്‍ പ്രസിഡൻറ് മുബഷിര്‍ അഹ്‌സനി അധ്യക്ഷതവഹിച്ചു. പ്രഭാഷകന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല ഉപാധ്യക്ഷന്‍ സയ്യിദ് മുല്ലക്കോയ തങ്ങള്‍ ട്രോഫി വിതരണം ചെയ്തു. സെക്ടര്‍ സെക്രട്ടറി ഫൈസല്‍ മുഖ്ദാര്‍ സ്വാഗതവും ജാസിം നൈനാംവളപ്പ് നന്ദിയും പറഞ്ഞു. മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറി ഫ്രൻഡ്സ് മമ്മുഹാജി, എസ്.വൈ.എസ് സര്‍ക്കിള്‍ പ്രസിഡൻറ് മാലിക്ക് ഉസ്മാന്‍, മൊയ്തീന്‍ കോയ വലിയപറമ്പ്, അഷ്‌റഫ് ബുഖാരി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story