Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണ്ണിടിച്ചിൽ ഭീഷണിയിൽ...

മണ്ണിടിച്ചിൽ ഭീഷണിയിൽ പള്ളിക്കുന്ന്

text_fields
bookmark_border
പൊഴുതന: കാലവർഷം കനത്തതോടെ പൊഴുതന ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പള്ളിക്കുന്ന് പ്രദേശം കനത്ത മണ്ണിടിച്ചിൽ ഭീഷണിയിൽ. പള്ളിക്കുന്ന് പ്രദേശത്തെ കുന്നിൻെചരിവിലും താഴെയുമായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീഴുന്നത് പതിവായതോടെ നിരവധി കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ കുന്നിൻചെരിവി​െൻറ ഒരുഭാഗം ഇടിഞ്ഞു. പ്രദേശത്തെ താമസക്കാരായ ഉബൈദ്, അയമുട്ടി എന്നിവരുടെ വീടുകൾക്ക് സമീപത്തും പോസ്റ്റ് ഓഫിസിന് പിന്നിലും മണ്ണിടിഞ്ഞു. ഓരോ മഴയിലും മണ്ണിടിഞ്ഞു താഴേക്ക് പതിക്കുന്നതിനാൽ മുകളിലെ വീടുകളും അപകട ഭീഷണിയിലാണ്. സമീപത്തെ മെയിൻ റോഡിലേക്ക് ചളി കുത്തിയൊലിക്കുന്നത് ഗതാഗത പ്രശ്നത്തിനും കാരണമാകുന്നുണ്ട്. കരിങ്കൽ ഭിത്തി അടക്കമുള്ളവ നിർമിച്ച് മണ്ണിടിച്ചിലിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. SUNWDL10 കനത്ത മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പൊഴുതന പള്ളിക്കുന്ന് പ്രദേശം മരംവീണ് തലപ്പുഴയിൽ ഗതാഗതം മുടങ്ങി മാനന്തവാടി: റോഡിന് കുറുകെ മരം കടപുഴകി ഗതാഗതം മുടങ്ങി. മാനന്തവാടി-തലശ്ശേരി റോഡിലെ തലപ്പുഴ 46ലാണ് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ റോഡരികിലെ മരം വീണത്. ഇതുമൂലം മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. SUNWDL11 തലപ്പുഴ 46ൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടപ്പോൾ കൽപറ്റയിൽ തെരുവുനായ്ക്കൾ വിഹരിക്കുന്നു കൽപറ്റ: ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ടൗണിലെ മുക്കും മൂലയും ഇപ്പോൾ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. കൽപറ്റ പഴയ ബസ്സ്റ്റാൻഡ്, പുതിയ സ്റ്റാൻഡ്, ഗവ. ആശുപത്രി പരിസരം, പിണങ്ങോട് ജങ്ഷൻ, കൽപറ്റ ബ്ലോക്ക് ഓഫിസിന് മുൻവശം എന്നിവിടങ്ങളിലൊക്കെ കൂട്ടമായി എത്തുന്ന തെരുവുനായ്ക്കൾ വിദ്യാർഥികൾക്കും കാൽനടക്കാർക്കും ഭീഷണിയാവുകയാണ്. സന്ധ്യയായാൽ കൽപറ്റയിലെ രണ്ടു സ്റ്റാൻഡുകളിലും നായ്ക്കൾ തമ്പടിക്കും. യാത്രക്കാർ ഭീതിയോടെയാണ് ബസ് കാത്തുനിൽക്കുക. തെരുവുനായ്ക്കൾ പെരുകുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. SUNWDL12 തെരുവുനായ്ക്കൾ ൈകയടക്കിയ കൽപറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരം സൈബർ ക്രൈം: വെള്ളമുണ്ടയിൽ ജാഗ്രത കർമസേന രൂപവത്കരിച്ചു വെള്ളമുണ്ട: വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടുപിടിക്കുന്നതിനും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധാർമിക സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും ജാഗ്രത ഡിജിറ്റൽ കർമസേന രൂപവത്കരിച്ചു. വെള്ളമുണ്ട സ​െൻറ് തോമസ് ഇടവക യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സേന രൂപവത്കരിച്ചത്. വാട്സ്ആപ്, ഫെയ്സ് ബുക്ക് എന്നീ സമൂഹമാധ്യമങ്ങൾ വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നവരെ ഒറ്റക്കും കൂട്ടായും കണ്ടെത്തി പൊലീസിനെയും ഐ.ടി വിദഗ്ധരെയും അറിയിക്കുന്നതിനാണ് കർമസേന പ്രധാനമായും പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ അറിയിപ്പുകളും സർക്കാർ സഹായങ്ങളും പഠന സഹായികളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യും. കെ.സി.ബി.സി യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക യുവജന കൂട്ടായ്മയിലാണ് ഡിജിറ്റൽ കർമസേന രൂപവത്കരണം നടന്നത്. ഇടവക വികാരി ഫാ. തോമസ് ചേറ്റാനി യുവജന ദിനാചരണം ഉദ്ഘാടനം ചെയ്ത് പള്ളി പരിസരത്ത് ഓർമമരം നട്ടു. 'ഡിജിറ്റൽ ജീവിതരീതിയും യുവജനങ്ങളും' വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഒാഡിനേറ്റർ സി.വി. ഷിബു ക്ലാസെടുത്തു. അജിത് ജോസ് പുതുപ്പള്ളിൽ അധ്യക്ഷതവഹിച്ചു. റെജിമോൻ പൂന്നോലിൽ, അജിത് ആൻറണി, അമിത റാത്തപ്പള്ളിൽ, അമൽഷാ ചങ്ങാലിക്കാവിൽ, റിബിൻ കുന്നുമ്മൽ, ഡോൺ കരിമ്പനാൽ എന്നിവർ സംസാരിച്ചു. SUNWDL13 വെള്ളമുണ്ടയിൽ ഡിജിറ്റൽ കർമസേനയുടെ ഉദ്ഘാടനം ഫാ. തോമസ് ചേറ്റാനി നിർവഹിക്കുന്നു കാട്ടാനശല്യത്തിന് പരിഹാരം കാണണം വൈത്തിരി: മുള്ളൻപാറ, ചാരിറ്റി പ്രദേശങ്ങളിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണെമന്ന് വൈത്തിരി ജനകീയ പ്രതിരോധ സമിതി ആവശ്യപ്പെട്ടു. പ്രദേശങ്ങളിൽ നിരന്തരമിറങ്ങുന്ന കാട്ടാനകൾ കാരണം പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാണ്. നിരവധി കർഷകരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു. സന്ധ്യയാകുന്നതോടെ വീടിനു പുറത്തിറങ്ങാൻ നാട്ടുകാർ ഭയപ്പെടുകയാണ്. പ്രശ്നപരിഹാരത്തിന് ഉടൻ നടപടികളുണ്ടാകണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ ഉസൈൻ കച്ചേരി അധ്യക്ഷതവഹിച്ചു. കെ. ഉണ്ണികൃഷ്ണൻ, ടി.എക്സ്. ജോർജ്, സുനിൽകുമാർ, എം.വി. ജോർജ്, മുനീർ വടക്കേയിൽ, പി. തോമസ് എന്നിവർ സംസാരിച്ചു. ------------------------add this pic to P3 lead SUNWDL6 കാരാപ്പുഴ അണക്കെട്ടി​െൻറ ഷട്ടറുകൾ ഭാഗികമായി തുറന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story