Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 11:00 AM IST Updated On
date_range 9 July 2018 11:00 AM ISTഅനുമോദനം
text_fieldsbookmark_border
ഉള്ള്യേരി: സമദർശി സംഘം ഉള്ള്യേരി 19ഉം ഡി.വൈ.എഫ്.ഐ യൂനിറ്റും സംയുക്തമായി വിദ്യാർഥികൾക്കു അനുമോദനവും ഡോ. അനൂപ് കുമാർ, അനില പാടിച്ചിപ്പറമ്പത്ത് എന്നിവർക്കു അനുമോദനവും സംഘടിപ്പിച്ചു. കുറുങ്ങോട്ട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉേള്ള്യരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ് കുമാറിനുള്ള മൊെമേൻറാ എ.കെ. മണി കൈമാറി. ഉന്നത വിജയം നേടിയവർക്കുള്ള മൊമെേൻറാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു കളരിയുള്ളതിൽ കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. രാമൻകുട്ടി, ഒള്ളൂർ ദാസൻ, പുഷ്കരൻ, ഉണ്ണി, ബാബു പോക്കിൽ, അരവിന്ദൻ എം.വി എന്നിവർ സംസാരിച്ചു. എൻ.പി. ബാബു സ്വാഗതവും വിനീഷ് നന്ദിയും പറഞ്ഞു. താല്‍ക്കാലിക നിയമനം ഉള്ള്യേരി: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താൽക്കാലിക ഡാറ്റ എൻട്രി ഓപറേറ്ററെ നിയമിക്കുന്നു. അഭിമുഖം ജൂലൈ 10നു രാവിലെ 11 മണിക്ക് ഓഫിസില്‍. യോഗ്യത: ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്ക് പേരാമ്പ്ര: സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ വിദ്യാർഥിക്ക് പരിക്കേറ്റു. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥി മുളിയങ്ങൽ പനമ്പ്രകണ്ടിയിൽ സിദ്ദീഖിെൻറ മകൻ ആഫിഫ് സഹലിനാണ് (14) പരിക്കേറ്റത്. വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ഞായറാഴ്ച വൈകീട്ട് 4.30ന് ട്യൂഷൻ കഴിഞ്ഞ് വെള്ളിയൂരിൽനിന്നും മുളിയങ്ങലിലേക്ക് ബസിൽ കയറിയതായിരുന്നു. സ്റ്റോപ്പിൽനിന്നും ബസെടുത്ത് മിനിറ്റുകൾക്കകം വെള്ളിയൂർ വളവിലാണ് അപകടം. പിറകുവശത്തെ ഡോർ തുറന്നുപോയാണ് വിദ്യാർഥി തെറിച്ചുവീണത്. അപകടം വരുത്തിയ കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സർവിസ് നടത്തുന്ന അജ്വ ബസ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story