Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാതികല പ്രതിഭ...

സ്വാതികല പ്രതിഭ പുരസ്കാരം സി.വി. ആനന്ദബോസിന്​ സമ്മാനിച്ചു

text_fields
bookmark_border
കോഴിക്കോട്: തിരുവണ്ണൂർ സ്വാതി തിരുനാൾ കലാകേന്ദ്രത്തി​െൻറ സ്വാതികല പ്രതിഭ പുരസ്കാരം മേഘാലയ സർക്കാറി​െൻറ അഡ്വൈസറും എഴുത്തുകാരനുമായ ഡോ. സി.വി. ആനന്ദബോസിന് സമ്മാനിച്ചു. സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് പുരസ്കാരം കൈമാറിയത്. നല്ല മനസ്സുള്ളവരുടെ നാടാണ് കോഴിക്കോടെന്നും അതിനാലാണ് നിപയെന്ന മാരക രോഗത്തെ പെെട്ടന്ന് പ്രതിരോധിക്കാനായതെന്നും കണ്ണന്താനം പറഞ്ഞു. കൈതപ്രത്തി​െൻറ നേതൃത്വത്തിൽ ആരംഭിച്ച ഗ്ലോബൽ ഫിലിം അക്കാദമിയുടെ ഉദ്ഘാടനവും ഡോ. സി.വി. ആനന്ദബോസ് രചിച്ച 'പുത്തനാട്ടം' കവിതസമാഹാരത്തി​െൻറ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പീസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രഫ. വി.എസ്. ഗോപാലകൃഷ്ണൻ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story