Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 5:27 AM GMT Updated On
date_range 6 July 2018 5:27 AM GMTവായന പക്ഷാചരണം
text_fieldsbookmark_border
ഉള്ള്യേരി: കന്നൂര് ഗവ. യു.പി സ്കൂള്‍ ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തില്‍ വായന പക്ഷാചരണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലൈബ്രറിയിലേക്ക് പൂര്‍വാധ്യാപകന്‍ പി.എം. വിജയന് സംഭാവന നല്കിയ പുസ്തകങ്ങള്‍ ദിയ ഏറ്റുവാങ്ങി. വിവിധ മത്സരവിജയികള്‍ക്ക് പി.ടി.എ പ്രസിഡൻറ് ടി.കെ. ബാലകൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.സി. രാധാകൃഷ്ണൻ, കെ.സി. ഇബ്രാഹിം, സജീവന് മാണിക്കോത്ത്, ഗണേശന് കക്കഞ്ചേരി, പി. ഹാഷിഫ്, ദീപ, ബിജു എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം നടുവണ്ണൂർ: നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാരംഗം സാഹിത്യവേദി ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സുനിത, ഹെഡ്മാസ്റ്റര് കെ.സി. അബ്ദുൽ ഹമീദ്, എം.സി. കുമാരൻ, ബി. ഷൈൻ, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story