Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:20 AM IST Updated On
date_range 5 July 2018 11:20 AM ISTമന്ത്രവും തന്ത്രവുമായി ജില്ലയിൽ സിദ്ധന്മാരുടെ വിളയാട്ടം
text_fieldsbookmark_border
*സിദ്ധന്മാരുടെ വലയിൽ കുടുങ്ങി സ്വത്തും പണവും നഷ്ടപ്പെട്ട് വഴിയാധാരമാവുന്ന കുടുംബങ്ങൾ നിരവധി വെള്ളമുണ്ട: അശാസ്ത്രീയ ഉപദേശ നിർദേശങ്ങളും ചൂഷണങ്ങളുമായി സിദ്ധന്മാർ വിലസുന്നു. ജില്ലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഏജൻറുമാരെയും ഗുണ്ടകളേയും ഇറക്കിയാണ് പലരും പ്രവർത്തിക്കുന്നത്. സിദ്ധന്മാരുടെ വലയിൽ കുടുങ്ങി പണവും സ്വത്തും കിടപ്പാടവും വരെ നഷ്ടപ്പെട്ട് വഴിയാധാരമാവുന്ന കുടുംബങ്ങൾ നിരവധിയാണ്. ഇതിൽ ഒടുവിലത്തെ ഇരയാണ് തമിഴ്നാട്ടിലെ നാഗർകോവിലിനടുത്ത ചികിത്സ കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വെള്ളമുണ്ട സ്വദേശി അഷ്റഫ്. പ്രവർത്തനം ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഒരു കുടുംബത്തെയാകെ സ്വാധീനിച്ച് കബളിപ്പിച്ച സിദ്ധനെതിരെ നാട് ഒന്നടങ്കം രംഗത്തെത്തിയിരുന്നു. എന്നാൽ, ലക്ഷങ്ങളും ഒരു ജീവനും നഷ്ടപ്പെട്ടിട്ടും സിദ്ധനെതിരെ പറയാൻ ചിലർ ഭയക്കുന്നത് വിശ്വാസപരമായിത്തന്നെ ആളുകളെ സിദ്ധന്മാർ ചൂഷണം ചെയ്യുന്നത് എങ്ങനെയാണെന്നതിെൻറ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് സിദ്ധന്മാരുടെ പ്രവർത്തനം. ചൂഷണവലയത്തിൽ കുടുങ്ങി സർവവും നഷ്ടപ്പെടുന്നവരിൽ ഏറിയ പങ്കും പരാതിയുമായി എത്താറിെല്ലന്നത് വ്യാജ ചികിത്സ നിർബാധം തുടരാൻ വഴിയൊരുക്കുകയാണ്. പരാതികൾ ഉയർന്നാലും കൃത്യമായ നടപടി ഇല്ലാത്തതും ചൂഷണ കേന്ദ്രങ്ങൾ വർധിക്കാൻ കാരണമാവുന്നു. പ്രാകൃതം, ചികിത്സരീതികൾ മുമ്പ് മുക്കത്ത് നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സിദ്ധെൻറ നടപടിക്ക് സമാനമായ ചികിത്സരീതികളാണ് പല സിദ്ധന്മാരും നടത്തുന്നത്. പ്രാഥമിക മത-ഭൗതിക വിദ്യാഭ്യാസം പോലുമില്ലാത്ത സിദ്ധന്മാർ വരെ ഇക്കൂട്ടത്തിലുണ്ട്. ചികിത്സയുടെ ഭാഗമായി കേന്ദ്രങ്ങളിലെത്തുന്നവർക്ക് യുക്തിക്ക് നിരക്കാത്ത നിർദേശങ്ങളും അലോപ്പതി, ആയുർവേദ മരുന്നുകളടക്കം എഴുതിനൽകുന്നതും പതിവായിട്ടുണ്ട്. നവജാത ശിശുവിെൻറ കരച്ചിലിന് പ്രതിവിധി തേടി തരുവണക്ക് സമീപത്തെ സിദ്ധനെ സമീപിച്ചവരോട് കുട്ടിയെ ഒന്നര മാസം കുളിപ്പിക്കരുത് എന്ന നിർദേശം നൽകി തിരിച്ചയച്ച സിദ്ധെൻറ നടപടി മുമ്പ് വിവാദമായിരുന്നു. മകളുടെ കല്യാണം ശരിയാവുന്നതിന് പ്രതിവിധി തേടി എത്തിയ പിതാവിനോട് കുടുംബത്തിലെ മുഴുവൻ സ്വർണവും ഊരി വാങ്ങി കബളിപ്പിച്ച ആറുവാളിലെ സിദ്ധനെതിരെ മുമ്പ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. സംഭവം പുറത്തായതോടെ ചികിത്സകേന്ദ്രം അടച്ചുപൂട്ടിയ സിദ്ധൻ ജില്ലയുടെ മറ്റു ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഇപ്പോഴും ചൂഷണം തുടരുകയാണ്. സിദ്ധെൻറ വാക്കുകേട്ട് നവജാത ശിശുവിനെ കുളിപ്പിക്കാതിരുന്ന കുടുംബങ്ങളുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ ഡോക്ടർ ഇടപെട്ടതിനെ തുടർന്ന് തീരുമാനം മാറ്റിയ സംഭവം മുമ്പ് വെള്ളമുണ്ടയിലും ഉണ്ടായിരുന്നു. ആദ്യം കുളിപ്പിക്കൽ വേണ്ട എന്ന് നിർദേശിക്കുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ആരോഗ്യ ഭീഷണിയും അസുഖങ്ങളും വരുമ്പോൾ പിശാചിെൻറ പ്രവർത്തനങ്ങളാണെന്ന് പറഞ്ഞ് മന്ത്രവാദ ചികിത്സ നടത്തുകയുമാണ് ചെയ്യുന്നത്. മൂത്രത്തിലെ കല്ല് വയറിൽ തപ്പി പുറത്തെടുക്കുന്ന സിദ്ധനും പ്രദേശത്ത് സജീവമാണ്. പട്ടിണിപ്പാവങ്ങളോടടക്കം വൻതുക വാങ്ങിയാണ് ഓരോ ചികിത്സയും. കോഴിയെ കഴുത്തുഞെരിച്ച് കൊന്ന് അത് പാകം ചെയ്ത്, ചികിത്സക്കെത്തുന്നവർക്ക് നൽകുന്ന ചികിത്സരീതി ഒരു കേന്ദ്രത്തിെൻറ പ്രത്യേകതയാണ്. പ്രസിെൻറ സ്റ്റിക്കറടക്കം ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച പേര്യയിലെ സിദ്ധനും നിർബാധം ചികിത്സ തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രമേഹമുള്ളവർക്ക് അടക്കം പഞ്ചസാരപ്പൊടി നൽകുന്ന തികച്ചും അശാസ്ത്രീയമായ ചികിത്സരീതിയാണ് പല സിദ്ധന്മാരും ചെയ്യുന്നത്. ഇത് രോഗികളുടെ ജീവനുതന്നെ ഭീഷണിയുയർത്തുകയാണ്. രോഗം മൂർച്ഛിക്കാനുള്ള മരുന്ന് നൽകിയ ശേഷം അതിെൻറ ചികിത്സക്കായി സ്വർണവും പണവും വാങ്ങുകയാണ്. പ്രസവക്കേസുകളടക്കം കൈകാര്യം ചെയ്ത വ്യാജന്മാരുടെ ചികിത്സ മുമ്പ് വിവാദമായിരുന്നു. കഞ്ചാവടക്കമുള്ള ലഹരി ഉൽപന്നങ്ങൾ ചേർത്ത പൊടികളാണ് മരുന്നായി പലരും നൽകുന്നതെന്നും ആക്ഷേപമുണ്ട്. ലഹരിയുടെ വലയത്തിൽ ആശ്വാസം കണ്ടെത്തുന്ന പലരും പിന്നീട് സിദ്ധന്മാരുടെ അടിമകളായി പ്രവർത്തിക്കുകയാണ്. പ്രതിഷേധിച്ചാൽ ഭീഷണിയുമായി ഗുണ്ടകൾ സിദ്ധന്മാർക്കെതിരെ പരാതിയുമായി രംഗത്തെത്തുന്നവരെ ഗുണ്ടകളെ ഇറക്കി ഭീഷണിപ്പെടുത്തുന്നത് പതിവാണ്. വീട്ടുമുറ്റത്ത് അമ്പലത്തിനു സമാനമായ കേന്ദ്രമുണ്ടാക്കി അതിനെ വലംവെക്കുന്ന മന്ത്രവാദ ചികിത്സ നടത്തിയിരുന്ന പടിഞ്ഞാറത്തറ പഞ്ചായത്തിലെ സിദ്ധൻ അൻവർ സാദത്തിനെതിരെ മഹല്ല് കമ്മിറ്റിയും സുന്നീ സംഘടനകളും സി.പി.എമ്മും ദീർഘകാലം സമരം നടത്തിയിരുന്നു. ഗുണ്ടകളെ ഇറക്കിയും നാട്ടുകാർക്കെതിരെ കള്ളക്കേസ് കൊടുത്തും പിടിച്ചുനിന്ന സിദ്ധൻ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചികിത്സ കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നത് ഇൗയിടെയാണ്. അടച്ചുപൂട്ടിയ കേന്ദ്രം തുറന്ന് പഴയ മന്ത്രവാദ ചികിത്സയുമായി രംഗത്തു വന്നപ്പോൾ സമരപ്പന്തൽ കെട്ടി, ചികിത്സക്കെത്തുന്നവരെ തടഞ്ഞ് വീണ്ടും പൂട്ടിക്കുകയായിരുന്നു. പ്രതിഷേധം ഉയർന്ന സമയത്ത് ജില്ലയിൽനിന്ന് മുങ്ങിയ സിദ്ധന്മാർ ഇത് അടങ്ങിയതോടെ തിരിച്ചെത്തി പഴയ തട്ടിപ്പ് തുടരുകയാണ്. വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ മാത്രം 20ഒാളം സിദ്ധന്മാരുണ്ട്. ലൈംഗിക ചൂഷണം: പരാതികൾ വർധിക്കുന്നു പല കേന്ദ്രങ്ങളിലും സ്ത്രീകളെ നോട്ടമിട്ടാണ് സിദ്ധന്മാരുടെ ചികിത്സയെന്നും പരാതിയുണ്ട്. അടുക്കളയിലടക്കം സ്വൈരവിഹാരം നടത്തുന്ന ഇത്തരം വ്യാജ ചികിത്സകർ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായ പരാതികളും വർധിക്കുകയാണ്. പരാതികൾ വ്യാപകമാവുമ്പോഴും അധികൃതരിൽ പലരും സിദ്ധന്മാർക്ക് ഒത്താശ ചെയ്യുകയാണെന്നും ആക്ഷേപമുണ്ട്. ജില്ലയുടെ വിവിധ ഗ്രാമങ്ങളിൽ ഇവരുടെ വിളയാട്ടം അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് പ്രത്യേക ദിവസങ്ങളിൽ ചികിത്സക്ക് എത്തുന്ന സിദ്ധന്മാരും നിരവധിയാണ്. നിരവിൽപുഴ, കോറോം, വെള്ളമുണ്ട തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം അഞ്ചിലധികം സിദ്ധന്മാർ പുറത്തുനിന്നെത്തി ചികിത്സ നടത്തുന്നുണ്ട്. WEDWDL1 പാണ്ടൻകോട് സിദ്ധനെതിരെ മുമ്പ് നാട്ടുകാർ സ്ഥാപിച്ച ഫ്ലക്സ് ......................................................................................................................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story