Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഴകിയതിന്​ താഴിട്ട്​...

പഴകിയതിന്​ താഴിട്ട്​ 'ആരോഗ്യം'

text_fields
bookmark_border
ബത്തേരിയിൽ 'ഓപറേഷൻ ജനജാഗ്രത' *ഒമ്പത് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യ വിഭവങ്ങൾ പിടിച്ചെടുത്തു സുൽത്താൻ ബത്തേരി: ബത്തേരിയിൽ സ്റ്റാർ ഹോട്ടലുകൾ അടക്കമുള്ള ഹോട്ടലുകളിലും മെസ്സുകളിലും നഗരസഭ ആരോഗ്യ വിഭാഗത്തി​െൻറ നേതൃത്വത്തിൽ വ്യാപക പരിശോധന. 'ഓപറേഷൻ ജനജാഗ്രത' എന്നപേരിൽ ബുധനാഴ്ച നടത്തിയ മിന്നൽ പരിശോധനയിൽ ഒമ്പത് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവിഭവങ്ങൾ പിടിച്ചെടുത്തു. ഇതിൽ ഒരു ഹോട്ടൽ അടച്ചുപൂട്ടിയതായും മറ്റുള്ളവരിൽനിന്ന് കനത്ത പിഴ ഇൗടാക്കുമെന്നും നഗരസഭ ചെയർമാൻ ടി.എൽ. സാബു പറഞ്ഞു. സ്റ്റാർ ഹോട്ടലായ ഷി ലിസാച്ച്, അരവിന്ദ് ഹോട്ടൽ, അലങ്കാർ ഹോട്ടൽ, കഫേ ഖത്തർ, കക്കോടൻ പമ്പിന് സമീപമുള്ള ബിസ്മി മെസ്, ബീനാച്ചിയിലെ ഹോട്ടൽ ഷാർജ, കെ.കെ. മെസ്, വിക്ടറി ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ അർച്ചന എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നതും ലൈസൻസ് ഇല്ലാത്തതുമായ ഹോട്ടൽ വാവാസ് അടച്ചുപൂട്ടി സീൽ ചെയ്തു. ഇവിടങ്ങളിൽനിന്ന് പഴകിയ ചോറ്, മത്സ്യ-മാംസ വിഭവങ്ങൾ, എണ്ണക്കടികൾ, മസാലപ്പൊടി, ഭക്ഷ്യ എണ്ണ, പൊറോട്ട മാവ്, ആഴ്ചകളോളം പഴക്കമുള്ള മസാലക്കൂട്ടുകൾ എന്നിവയടക്കം നിരവധി ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ ടി. അംബിക, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എസ്. സുധീർ, പി.എസ്. സവിത, ബി. മനോജ് എന്നിവർ നേതൃത്വം നൽകി. WEDWDL2 ബത്തേരിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ കൽപറ്റയിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു കൽപറ്റ: കൽപറ്റയിൽ മത്സ്യമൊത്ത വ്യാപാര കേന്ദ്രത്തിൽനിന്നും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു. കഴിഞ്ഞദിവസം കൽപറ്റ നഗരസഭാധികൃതർ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്. ബൈപ്പാസ് റോഡിലെ മത്സ്യ മൊത്തവ്യാപാര കേന്ദ്രത്തിൽനിന്ന് കണ്ടെയ്നർ ലോറിയിൽ സൂക്ഷിച്ചിരുന്ന ഒന്നര ക്വിൻറലോളം ചീഞ്ഞ മത്സ്യങ്ങളാണ് പിടികൂടിയത്. മത്തി, അയല, ചൂത, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളായിരുന്നു ഐസിലിട്ട് സൂക്ഷിച്ചിരുന്നത്. മീനുകൾ പലതും ചീഞ്ഞ് അഴുകിയ നിലയിലായിരുന്നു. പിടികൂടിയ മത്സ്യങ്ങളിൽനിന്നും പരിശോധനക്കായി ഭക്ഷ്യസുരക്ഷ വിഭാഗം സാംപിളുകൾ ശേഖരിച്ചു. മത്സ്യങ്ങൾ പിന്നീട് നഗരസഭ ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ നശിപ്പിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച നഗരസഭ ആരോഗ്യവകുപ്പ് അധികൃതർ ഇവിടെ പരിശോധന നടത്തിയിരുന്നു. എന്നാൽ, അന്ന് വ്യാപാരകേന്ദ്രത്തിന് മുന്നിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറി തുറന്നു കാണിക്കാൻ കടയിലെ ജീവനക്കാർ തയാറായില്ല. ഇതേത്തുടർന്നാണ് ബുധനാഴ്ച നഗരസഭാധ്യക്ഷ സനിത ജഗദീഷ് അടക്കമുള്ളവർ എത്തി പരിശോധനക്ക് നേതൃത്വം നൽകിയത്. ലോറി ഉപയോഗിക്കാൻ സാധിക്കില്ലെന്നും പൊളിച്ചുവിൽക്കാൻ വെച്ചതാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മത്സ്യങ്ങൾ ഇത്രനാളും സൂക്ഷിച്ചിരുന്നതെന്നും നഗരസഭ അധികൃതർ പറഞ്ഞു. WEDWDL13 WEDWDL14 ബൈപാസ് റോഡിലെ മൊത്തവ്യാപാര കേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്ത പഴകിയ മീനുകൾ മാനന്തവാടിയിൽ ഹോട്ടലുകളിലും തട്ടുകടകളിലും മലിനജല ഉപയോഗം മാനന്തവാടി: നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തി. നഗരസഭ ആരോഗ്യ വിഭാഗത്തി​െൻറ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ മിന്നൽ പരിശോധനയിലാണ് പലയിടത്തും മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. അത്യധികം വൃത്തിഹീനമായ സംഭരണികളിലാണ് കുടിവെള്ളമടക്കം ശേഖരിച്ചുവെച്ചിരിക്കുന്നതെന്നും വ്യക്തമായി. ഹോട്ടലുകളിലും, തട്ടുകടകളിലും, ചപ്പാത്തി നിര്‍മാണശാലകളിലുമാണ് പരിശോധന നടന്നത്. പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപത്തെ ഹോട്ടല്‍ നിഹാലിൽനിന്ന് പഴകിയ എണ്ണപ്പലഹാരങ്ങളും കറികളും പിടിച്ചെടുത്തു. കൂടാതെ, തട്ടുകടകളിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡുകളും പരിശോധനക്ക് വിധേയമാക്കി. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗത്തി​െൻറ നേതൃത്വത്തില്‍ മാനന്തവാടിയിലെ ഭക്ഷ്യവിതരണ ശാലകളില്‍ പരിശോധന നടത്തിയത്. ആദ്യതവണ 13 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ ഒമ്പത് സ്ഥാപനങ്ങളില്‍നിന്നും പഴകിയതും, വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടുകയും ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും പിഴയീടാക്കുകയും ചെയ്തിരുന്നു. പരിശോധനയുടെ തുടര്‍ച്ചയായാണ് കഴിഞ്ഞ രാത്രിയും പകലും വീണ്ടും ആരോഗ്യവിഭാഗം ജീവനക്കാര്‍ പരിശോധന നടത്തിയത്. എന്നാല്‍, 11 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ ഒരു ഹോട്ടലില്‍നിന്ന് മാത്രമാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. തങ്ങള്‍ തുടര്‍ച്ചയായി നടത്തിവരുന്ന പരിശോധനയുടെ ഫലം കണ്ടുതുടങ്ങിയതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. തട്ടുകടകളിലെ മലിനജല ഉപയോഗം നിയന്ത്രിക്കുന്നതിനായി കര്‍ശന നടപടികള്‍ തുടരുമെന്നും ഹെല്‍ത്ത് കാര്‍ഡ് കൈവശമില്ലാത്തവരോട് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് എത്രയുംപെട്ടെന്ന് തന്നെ കാര്‍ഡ് എടുക്കുവാന്‍ നിർദേശിച്ചതായും ആരോഗ്യവിഭാഗം അറിയിച്ചു. നഗരത്തിലെ ഭക്ഷ്യവിതരണശാലകളിലെ പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടുച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ടി. തുളസീധരന്‍, പി. ഇബ്രാഹിം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി. ബിനോജ്, ജീവനക്കാരായ ജനാർദനന്‍, ബിജു ഫിലിപ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. WEDWDL5 മാനന്തവാടിയിൽ പിടികൂടിയ പഴകിയ ഭക്ഷണ സാധനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story