Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:05 AM IST Updated On
date_range 4 July 2018 11:05 AM ISTമാധവെൻറ മാതൃക തളിരിട്ടു, പൂവിട്ടു
text_fieldsbookmark_border
കോഴിക്കോട്: വീട്ടുമുറ്റത്തെ ചെടിക്ക് ജീവിതത്തിൽ തുള്ളിവെള്ളംപോലും പകരാൻ മിനക്കെടാത്തവർ കണ്ടു പഠിക്കണം മാധവനെ. ജോലിത്തിരക്കിനിടയിൽ നഗരത്തിൽ ദേശീയപാത നീളെ ദിവസം മൂന്നു മണിക്കൂറോളം അധ്വാനിച്ച് നൂറുകണക്കിന് ചെടികൾ നട്ടുവളർത്തി മനോഹരമാക്കിക്കഴിഞ്ഞു ഇൗ 70 കാരൻ. എരഞ്ഞിപ്പാലം ജങ്ഷൻ മുതൽ പോസ്റ്റ്്് ഒാഫിസിന് സമീപം വരെ വയനാട് റോഡിൽ ഡിവൈഡറിൽ 200 മീറ്ററോളം അകലത്തിൽ തഴച്ചുവളരുന്ന ചെടികൾ സൗന്ദര്യവത്കരണ ഭാഗമായി അധികാരികൾ വളർത്തിയതാണെന്നാണ് പലരുടെയും ധാരണ. റോഡിനടുത്ത് പാസ്പോർട്ട് ഒാഫിസിന് സമീപം കാവുങ്ങൽ താഴം കൃപ നിവാസിൽ മാധവെൻറ അധ്വാനവും വിയർപ്പുമാണ് റോഡിൽ പൂവിട്ടു നിൽക്കുന്നത്. 2017 ഒക്ടോബർ 14 മുതലാണ് മാധവൻ റോഡിന് നടുവിൽ ചെടികൾ വളർത്താൻ തുടങ്ങിയത്. വാഹനങ്ങളുടെ മരണപ്പാച്ചിലും കത്തിക്കാളുന്ന വെയിലും കാര്യമാക്കാതെ പലയിനം ചെടികൾ നട്ടു. രണ്ടു നേരം നനച്ചു, വളമിട്ടു. ചെടികൾ വാടാതിരിക്കാൻ പ്ലാസ്റ്റിക് കുപ്പികളിൽ ചെറു ദ്വാരമുണ്ടാക്കി വെള്ളം നിറച്ച് തുള്ളി നന സംവിധാനമുണ്ടാക്കി. യാത്രക്കാർ ചവിട്ടിക്കൂട്ടുന്നത് തടയാൻ കാവൽനിന്നു. ഇന്ന് നൂറു കണക്കിന് ചെടികൾ പൂവിട്ട് നിൽക്കുന്നു. ചെടിയും വളവുമൊക്കെ വാങ്ങിയയിനത്തിൽ 12,000 രൂപ ഇതിനകം ചെലവായെന്ന് മാധവൻ. കുമ്മായതേപ്പ് പണിക്കാരനായ മാധവെൻറ കഠിനാധ്വാനം കണ്ട് കച്ചവടക്കാരും നാട്ടുകാരുമെല്ലാം സാമ്പത്തിക സഹായവുമായി എത്തുന്നുണ്ട്. കിട്ടുന്ന പണമെല്ലാം മാധവൻ ചെടി നടാൻ ഉപയോഗിക്കും. നഗരത്തിന് മാതൃക തീർക്കുന്ന മാധവനെ എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ലൈബ്രറി കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story